വെള്ളപ്പൊക്ക കെടുതിയിൽ കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖല

kottayam-rain11-t
SHARE

പേമാരിയുടെ ശക്തി കുറഞ്ഞെങ്കിലും കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖല വെള്ളപ്പൊക്കത്തിന്റെ കെടുതിയിൽ തന്നെ. കിഴക്കൻ വെള്ളത്തിന്റെ ഒഴുക്ക് കൂടിയതാണ് ജലനിരപ്പ് കുറയാത്തതിന്റെ കാരണം. നല്ലൊരു ശതമാനം കുടുംബങ്ങളും വെള്ളപ്പൊക്കത്തിൽ ഒറ്റപെട്ടു കഴിയുന്നു. 

വൈക്കം തലയോലപ്പറമ്പ് മറുവാത്തുരുത്. സമാനമാണ് ഇവിടങ്ങളിലെ വെള്ളപൊക്ക കാഴ്ചയും ദുരിതങ്ങളും. കഴിഞ്ഞ അഞ്ചു ദിവസമായി ഒട്ടേറെ കുടുംബങ്ങൾ ക്യാമ്പുകളിൽ കഴിയുന്നു. മറ്റ് ചിലർ വെള്ളം പൊങ്ങിയ വീടുകളിൽ തന്നെ കഴിയുന്നു. കുടിവെള്ള സ്രോതസുകൾ എല്ലാ വെള്ളത്തിൽ മുങ്ങി. വൈദുതിയും ഇല്ല. തലയോലപ്പറമ്പ് പഞ്ചായത്തിന്റെ 90 ശതമാനവും വെള്ളത്തിൽ തന്നെ  

മഴ കുറഞ്ഞത് കൊണ്ട് മാത്രം കാര്യമില്ല കിഴക്കൻ വെള്ളത്തിന്റെ വരവ് കുറഞ്ഞാൽ മാത്രമേ കോട്ടയത്തിന്റെ പടിഞ്ഞാറൻ മേഖലയിലെ ജീവിതം ഇനി സാധാരണ നിലയിൽ ആവൂ

MORE IN SOUTH
SHOW MORE