ആദിവാസികൾ സഹായ ഹസ്തവുമായി ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ

taxi-help-t
SHARE

ആദിവാസികൾക്ക് സഹായ ഹസ്തവുമായി കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ.  ഡ്രൈവേഴ്സ് ഓർഗനൈസേഷൻ പത്തനംതിട്ട യൂണിറ്റാണ് ജില്ലയിലെ ദുരിതമനുഭവിക്കുന്ന ആദിവാസികൾക്ക് സഹായമൊരുക്കിയത്.

പത്തനംതിട്ട ജില്ലയിലെ അട്ടത്തോട്. മൂഴിയാർ, നിലയ്ക്കൽ, പ്ലാപ്പള്ളി തുടങ്ങിയ ആദിവാസി കേന്ദ്രങ്ങളില്‍ നേരിട്ടെത്തിയാണ് സാധനങ്ങൾ വിതരണം ചെയ്തത്. അരിയും പലവ്യഞ്ജനങ്ങളും ഉൾപ്പെടുന്ന ഭക്ഷ്യധാന്യ കിറ്റുകളും വസ്ത്രങ്ങളും വിതരണം ചെയ്തു. ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ ജില്ലാ പ്രസിഡന്റ് പാപ്പച്ചൻ പത്തനംതിട്ടയും സെക്രട്ടറി ബിജു അടൂരും  പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു. 

മഴക്കാലമെത്തിയതോടെ ആധിവാസിമേഖലകളില്‍ ജീവിതം ദുസഹമാണ്. രോഗങ്ങളും പടരുന്നു. രേഖകള്‍ക്കപ്പുറം പട്ടികവര്‍ഗവകുപ്പില്‍ നിന്നോ ആരോഗ്യവകുപ്പില്‍ നിന്നോ കാര്യമായ സഹായങ്ങളും ലഭ്യമല്ല. ഈ സാഹചര്യത്തിലാണ് ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ സഹായവുമായി എത്തിയത്.

MORE IN SOUTH
SHOW MORE