സമരത്തിന്റെ ക്രെഡിറ്റിനെ ചൊല്ലി ഡിവൈഎഫ്ഐ - എഐവൈഎഫ് തമ്മിൽതല്ല്

thenmala-dyfi-aifi
SHARE

സമരത്തിന്റെ ക്രെഡിറ്റിനെ ചൊല്ലി കൊല്ലത്ത് ഡി വൈ എഫ് ഐ -  എ ഐ വൈ എഫ് തമ്മിൽതല്ല്.  മായം ചേർത്ത പാൽ വിൽപനയ്‌ക്കെതിരെ  നടത്തിയ സമരത്തിനിടെയാണ് ഭരണമുന്നണിയിലെ യുവജന സംഘടനകൾ ഏറ്റുമുട്ടിയത്. തെൻമല  പൊലീസ് സ്റ്റേഷന് മുന്നിലായിരുന്നു കൂട്ടത്തല്ല് 

സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ഡി വൈ എഫ് ഐ പ്രവർത്തകരും ചേർന്നാണ് എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറിയെയും സംഘത്തെയും പൊതിരെ തല്ലിയത്. അംഗബലം കുറവായതിനാൽ എ ഐ വൈ എഫ് നേതാക്കളും പ്രവർത്തകരും മർദനം ഒന്നൊഴിയാതെ കൊണ്ടു. ഡിവൈഎഫ്ഐയുടെ സമരത്തെ ഹൈജാക്ക് ചെയ്യാൻ ശ്രമിച്ചുവെന്ന കാരണം പറഞ്ഞാണ് ഉന്തും തള്ളും തുടങ്ങി തല്ലിൽ കലാശിച്ചത്. സ്റ്റേഷന് മുന്നിൽ നടന്ന അടിയിൽ തെൻമല പൊലീസ് കാഴ്ച്ചക്കാരുമായി. 

തമിഴ്നാട്ടിൽ നിന്ന് കൊല്ലത്തേക്ക് വിൽപനയ്ക്കായി കൊണ്ടുവന്ന കവർപാലിൽ മായമുള്ളതായി പരിശോധനയിൽ  കണ്ടെത്തിയിരുന്നു. പാൽ തിരികെ അയക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവർത്തകർ സമരം ആരംഭിച്ചു. തൊട്ട്പിന്നാലെ പ്രതിഷേധവുമായി എ ഐ വൈ എഫ് പ്രവർത്തകരെത്തിയതാണ് ഡി വൈ എഫ് ഐക്കാരെ പ്രകോപിതരാക്കിയത്. 

MORE IN SOUTH
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.