തിരുവനന്തപുരം തീരത്ത് രൂക്ഷമായ കടലാക്രമണം

തിരുവനന്തപുരം തീരത്ത് രൂക്ഷമായ കടലാക്രമണം. ശംഖുമുഖം, വലിയതുറ, അഞ്ചുതെങ്ങ് തുടങ്ങിയ തീരപ്രദേശങ്ങളിലെല്ലാം ശക്തമായ തിരമാലകളുടെ ഭീഷണിയിലാണ്. വിഴിഞ്ഞം തുറമുഖനിര്‍മ്മാണമാണ് കടലാക്രമണത്തിന്റെ രൂക്ഷത കൂട്ടിയതെന്നാണ്  മത്സ്യതൊഴിലാളികളുടെ പരാതി.  

കാലംതെറ്റി വന്ന കടലാക്രമണം കണ്ട്പകച്ച് നില്‍ക്കുകയാണ് മത്യതൊഴിലാളികള്‍. വിശാലമായ മണല്‍തിട്ടയുള്ള തീരമാണ് ശംഖുമുഖം. വന്‍തിരകള്‍ തീരമാകെ കവര്‍ന്നുകഴിഞ്ഞു. മത്സ്യതൊഴിലാളികള്‍ കടലില്‍പോകുന്നില്ല. വിഴിഞ്ഞത്തെ നിര്‍മ്മാണ പ്രവര്‍ത്തനമാണ് ഇത്രയും വലിയ തിരകള്‍ ശംഖുമുഖത്തേക്ക് എത്തിക്കുന്നതെന്നാണ് ഇവര്‍പറയുന്നത്. ഒാഖി ചുഴലിക്കാറ്റിന് ശേഷം കടലിന്റെ സ്വഭാവം അപ്പാടെ മാറിയെന്നും സ്ഥിരം കടലില്‍പോകുന്നവര്‍ പറയുന്നു.

വലിയതുറ മുതല്‍ അഞ്ചുതെങ്ങ്്് വരെയുള്ള പ്രദേശങ്ങളിലെല്ലാം രണ്ട്ദിവസമായി ശക്തമായ തിരയാണ് അനുഭവപ്പെടുന്നത്. രണ്ട്ദിവസംകൂടി കടലാക്രമണം തുടരുമെന്ന് ദേശീയ സമുദ്രനിരീക്ഷണ കേന്ദ്രം അറിയിച്ചു.