അയ്യങ്കാളിയുടെ സമരജീവിതം ഡോക്യുമെന്ററിയായി പ്രദര്‍ശനത്തിനെത്തി

ayyankali
SHARE

വില്ലുവണ്ടിയാത്രയുടെ 125ാം വാര്‍ഷികത്തില്‍ അയ്യങ്കാളിയുടെ സമരജീവിതം ഡോക്യുമെന്ററിയായി പ്രദര്‍ശനത്തിനെത്തി. സവര്‍ണന്റെ വേഷം ധരിച്ച് വില്ലുവണ്ടിയില്‍ അയ്യങ്കാളി നടത്തിയ ഐതിഹാസിക യാത്രയുടെ ചിത്രീകരണമാണ് വില്ലുവണ്ടിക്കഥ എന്ന ഡോക്യുമെന്ററി. സി.പി.എം തിരുവനന്തപുരം ജില്ലാകമ്മിറ്റി തയ്യാറാക്കിയ ഡോക്യുമെന്ററിയുടെ ആദ്യപ്രദര്‍ശനം തിരുവനന്തപുരത്ത് നടത്തു.

വില്ലുവണ്ടിക്കഥ വില്ലുവണ്ടിയാത്രയുടെ ചരിത്രം മാത്രമല്ല പറയുന്നത്, തീണ്ടലിനും തൊടീലിനും സവര്‍ണജന്‍മിത്വത്തിന്റെ ചൂഷണത്തിനുമെതിരെ അയ്യങ്കാളി നടത്തിയ പോരാട്ടങ്ങളോരോന്നും അക്കമിട്ട് വിവരിക്കുന്നു. 

അയ്യങ്കാളി നടത്തിയ അഞ്ച് പ്രധാന സമരങ്ങളുടെ നേര്‍ക്കാ‍ഴ്ചയാണ് ഡോക്യുമെന്ററി. തിരുവനന്തപുരം ആറാലുംമൂടിലെ കര്‍ഷക സമരം, കണ്ടല ലഹള തുടങ്ങിയവയൊക്കെ പുതു തലമുറക്ക് പകര്‍ന്നുകൊടുക്കാന്‍ സംവിധായകന്‍ ജെ.എസ്.സമ്പത്ത് ശ്രമിച്ചിട്ടുണ്ട്.

ഡോക്യുമെന്ററിയുടെ പ്രദര്‍ശനോദ്ഘാടനം പ്രസ്ക്ലബില്‍ മന്ത്രി തോമസ് ഐസക് നിര്‍വഹിച്ചു. വില്ലുവണ്ടിയാത്രയുടെ 125 ാം വാര്‍ഷികാഘോഷം അടുത്തമാസം 16 ന് വെങ്ങാനൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും.

MORE IN SOUTH
SHOW MORE