ജയിലിനായി നോക്കി വച്ച സ്ഥലം ഇപ്പോൾ വോളിബോളിൻറെ തടവറ

പത്തനംതിട്ട ജില്ലയിലെ ഒറ്റുകല്‍ പ്രദേശം വോളിബോളിന്റെ മാത്രം തടവറയാണ്. പണ്ട് ജയില്‍ നിര്‍മിക്കാന്‍ നോക്കിവച്ച സ്ഥലം ഇന്നു വോളിബോളിന്റെ തട്ടകമായി മാറി. കളിക്കാരെ പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാന താരങ്ങളും നാട്ടുകാരും ജനപ്രതിനിധികളുമൊക്കെ ഇവിടെ ഒറ്റക്കെട്ടായുണ്ട്.

ഈ കുന്നിന്‍മുകളില്‍ വോളിയുടെ ആരവങ്ങളുയര്‍ന്നുതുടങ്ങിയിട്ട് ആറുവര്‍ഷം പിന്നിടുന്നു. 16 മുതല്‍ അറുപതുവയസുവരെയുള്ളവരുടെ സ്മാഷുകള്‍ക്ക്  കൊടുങ്കാറ്റുപോലെ കരുത്ത്. പ്രോത്സാഹനവുമായി നാട്ടുകാരും ജനപ്രതിനിധികളും ഉണ്ട്.

വൈകുന്നേരങ്ങളില്‍ അയല്‍പ്രദേശങ്ങളില്‍ നിന്നുള്ള കളിക്കാര്‍വരെ ഇവിടുത്തെ കാറ്റിനെ തോല്‍പ്പിച്ച് പന്തടിച്ച് പറത്താനെത്തുന്നുണ്ട്. അതില്‍ സംസ്ഥാനതാരങ്ങള്‍ മുതല്‍ സ്കൂള്‍ താരങ്ങള്‍വരെയുണ്ട്. റിഥം ആർട്സ് ആന്‍ഡ് സ്പോട്സ് ക്ല്ബിന്റെ നേതൃത്വത്തിലാണ് കളിയൊരുക്കങ്ങള്‍.