ചെങ്ങന്നൂരില്‍ പാസ്പോര്‍ട്ട് സേവാ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങി

passport
SHARE

ആലപ്പുഴ ചെങ്ങന്നൂരില്‍ പുതിയ പാസ്പോര്‍ട്ട് സേവാ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങി. അതേസമയം പദ്ധതിയുടെ പിതൃത്വത്തെച്ചൊല്ലി ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ തര്‍ക്കവും രൂക്ഷമായി.

അതേസമയം തൊട്ടടുത്തുള്ള ഹോ‌ട്ടലിലെ ഹാളില്‍ സംഘടിപ്പിച്ച ഉദ്ഘാടന സമ്മേളനത്തില്‍ യു.പി.എ സര്‍ക്കാരാണ് പദ്ധതി വിഭാവനം ചെയ്തതെന്നും, തുടര്‍പ്രവ‍ര്‍ത്തനങ്ങള്‍ നടത്തിയ കേന്ദ്രമന്ത്രി സുഷമ സ്വരാജിന് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നുവെന്നുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രസംഗിച്ചത്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് നേതാക്കളുടെ അവകാശവാദങ്ങള്‍ക്കൊപ്പം ഫ്ലക്സുകള്‍ നിരത്തി അണികളും സജീവമാണ്.

MORE IN SOUTH
SHOW MORE