ഭൂമി തർക്കം പരിഹരിക്കാൻ സംയുക്തസർവ്വേ ആരംഭിച്ചു

ശബരിമലയില്‍ ഭൂമി സംബന്ധമായി ദേവസ്വംബോര്‍ഡിനും വനംവകുപ്പിനും ഇടയില്‍നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിക്കാന്‍ സംയുക്തസര്‍വേ നടപടികള്‍ ആരംഭിച്ചു. ഹൈക്കോടതി ദേവസ്വംബഞ്ചിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് സര്‍വേ. സര്‍വേ സമയബന്ധിതമായി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

റവന്യൂ, സര്‍വേ,വനം, ദേവസ്വം എന്നീ വകുപ്പുകള്‍ സംയുക്തമായാണ് സര്‍വേ നടത്തുന്നത്. പമ്പാഹില്‍ടോപ്പില്‍ നിന്നാണ് ആരംഭിച്ചത്. റോപ് വേ നിര്‍മിക്കുന്നതിനുള്ള സ്ഥലത്തെ സര്‍വേയാണ് ഒന്നാംഘട്ടത്തില്‍ തുടങ്ങിയത്. ഇതുപൂര്‍ത്തിയാകുന്ന മുറക്ക് സര്‍വേ മറ്റിടങ്ങളിലേക്കും നീങ്ങും. 

ദേവസ്വം പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ യോഗംചേര്‍ന്ന ശേഷമായിരുന്നു സര്‍വേതുടങ്ങിയത്. സര്‍വേ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വരുംദിവസങ്ങളിലും നടപടികള്‍ തുടരും