വൈക്കം വെച്ചൂർ പഞ്ചായത്തിൽ പാടശേഖരങ്ങൾ സ്വകാര്യ കമ്പനികൾ വാങ്ങി തരിശിട്ടിരിക്കുന്നതു കാരണം കൃഷി ചെയ്യാനാവുന്നില്ലന്ന പരാതിയുമായി കർഷകർ. പതിമൂന്നാം വാർഡിലെ കട്ടപ്പുറം മുരിയൻകരി പാടശേഖരത്തിൽ 80 ഏക്കറോളം പാടമാണ് 22 വർഷമായി തരിശിട്ടിരിക്കുന്നത്. കൃഷി യോഗ്യമാക്കണമെന്ന് കൃഷി വകുപ്പ് ആവശ്യപ്പെട്ടിട്ടും പഞ്ചായത്ത് നടപടിയെടുത്തിട്ടില്ല.
വേനൽ കൃഷിയും വർഷ കൃഷിയുമായി രണ്ട് തവണ കൃഷിയിറക്കിയിരുന്ന പാടം 20 വർഷം മുമ്പാണ് സ്വകാര്യ കമ്പനികള്‍ പലരിൽ നിന്നായി വാങ്ങിയത്.പാടശേഖരത്തിന്റെ ഭൂരിഭാഗവും ഇവരുടെ കൈവശമായതോടെ ചെറുകിട കർഷകരുടെയും കൃഷി മുടങ്ങി. ഒരു തവണത്തെ കൃഷിയിൽനിന്ന് മാത്രം 25 ക്വിൻറൽ നെല്ലാണ് ഇവിടെ ഉല്‍പാദിപ്പിച്ചിരുന്നത്. കൃഷി മുടങ്ങിയതോടെ ഇവിടം കാടുകയറി മലിനജലം നിറഞ്ഞു. ഇതോടെ പ്രദേശവാസികളിൽ രോഗങ്ങളും പടർന്നിട്ടുണ്ട്. പരാതിയെ തുടർന്ന് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി പാടം കൃഷിയോഗ്യമാക്കണമെന്ന് വെച്ചൂർ കൃഷി ഓഫിസർ പഞ്ചായത്തിനെ രേഖാമൂലം അറിയിച്ചിട്ടും നടപടി ഉണ്ടായിട്ടില്ല.
ഇതിനിടെ നാളികേര കൃഷിയ്ക്ക് വേണ്ടി മുരിയൻകരി പാടശേഖരം പൂര്‍ണമായും നികത്തിയതായും പരാതിയുണ്ട് . നികത്തലിന് രാഷ്ട്രീയമായ പിന്തുണയുണ്ടെന്നും കര്‍ഷകര്‍ ആരോപിക്കുന്നു
സ്വകാര്യ കമ്പനികയ്യടക്കി വച്ചിരിക്കുന്ന പാടം സർക്കാർ ഏറ്റെടുത്ത് കൃഷിയിറക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം പാടം ഏറ്റെടുത്ത് നൽകിയാൽ കൃഷിയിറക്കാൻ തയ്യാറണന്ന് വെച്ചൂർകാർഷിക വികസന സമിതിയുംഅറിയിച്ചിട്ടുണ്ട്.