anuyathra-1

കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കുകയെന്ന ലക്ഷ്യത്തോടെ കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ അനുയാത്ര ഹെല്പ് ലൈന് തുടക്കമായി. അംഗപരിമിതമേഖലയിലെ പദ്ധതികളുടെ വിവരങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം.

ഭിന്നശേഷിക്കാരുടെ ഉന്നമനം ലക്ഷ്യമിടുന്ന അനുയാത്രാ പദ്ധതിയുടെ ചുവടുപിടിച്ചാണ് പുതിയ പദ്ധതികളും നടപ്പിലാക്കുന്നത്. അര്‍ഹരായവരിലേക്ക് പദ്ധതികളുടെ ഗുണഫലങ്ങളെത്തിക്കുന്നതിനായി വിവിധ പദ്ധതിവിവരങ്ങള്‍ ഹെല്‍പ് ലൈനിലൂടെ  ലഭിക്കും. എല്ലാ പ്രവര്‍ത്തി ദിവസവും അനുയാത്രാ ഹെല്പ് ലൈന്റെ സേവനം ലഭ്യമാകും.

ജില്ലാ പ്രാരംഭ ഇടപെടല്‍ കേന്ദ്രങ്ങളുടെ ശാക്തീകരണം, കുട്ടികളിലെ കേള്‍വി വൈകല്യം പഠിക്കുന്നതിനായുള്ള  കാതോരം പദ്ധതി, മെഡിക്കല്‍ കോളജുകളില്‍ ഒാട്ടിസം സെന്ററുകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ചു.

അംഗപരിമിത മേഖലയില്‍ നിരവധി വികസന ക്ഷേമ സേവന പദ്ധതികള്‍ക്കാണ് തുടക്കമാകുന്നത്. 1800 120 1001 എന്ന്  അനുയാത്ര ഹെല്‍പ് ലൈന്‍ ടോള്‍ ഫ്രീ നംമ്പറിലൂടെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാണ് സര്‍ക്കാര്‍ ലക്ഷ്യം.