wayanad-students-1

തലസ്ഥാനം അനുഭവിച്ചറിഞ്ഞ് വയനാട് മുണ്ടേരി സര്‍ക്കാര്‍ ഹൈസ്കൂളില്‍ കുട്ടികള്‍. വയനാട്ചുരം ആദ്യമായി ഇറങ്ങിയ അറുപത്തിമൂന്ന് കുട്ടികളാണ് നിയമസഭയും സെക്രട്ടേറിയറ്റുമൊക്കെ കണ്ട് ശംഖുമുഖം കടല്‍ത്തീരത്ത് ആടിപ്പാടി മടങ്ങുന്നത്.

കടല്‍ അവര്‍ക്കൊരുപുതുകാഴ്ചയായിരുന്നു. പിന്നെ മടിച്ചില്ല. ആടിത്തിമിര്‍ത്തു. സ്റ്റുഡന്‍സ് പൊലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു പരിപാടി. 

രാവിലെ നിയമസഭാ നടപടികള്‍ കണ്ട വിദ്യാര്‍ഥികള്‍  മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍കണ്ട്  ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവനയും നല്‍കി. കഴിഞ്ഞദിവസം കൊച്ചിയിലെത്തിയ സംഘം മെട്രോ ട്രെയിനില്‍ യാത്രചെയ്തിരുന്നു. ഇന്ന് വിമാനത്തിലാണ് തിരികെ നാട്ടിലേക്ക് മടക്കം.