thiruvambady-temple

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ഉപദേവാലയമായ തിരുവാമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കൊടിമരം എത്തിച്ചു. കൊടിമര ഘോഷയാത്രക്ക് ഭക്തിനിര്‍ഭരമായ വരവേല്‍പ് നല്‍കി. 

കോന്നി വനമേഖലയിലെ ദക്ഷിണകുമരംപേരൂര്‍ തോട്ടത്തിലെ തേക്കുമരമാണ് ആചാരങ്ങള്‍ തെറ്റിക്കാതെ ഘോഷയാത്രയായി അനന്തപുരിയില്‍ എത്തിയത്. ക്ഷേത്രഭരണസമിതിയുടെയും മറ്റ് സംഘടനകളുടെയും നേതൃത്വത്തില്‍ പടിഞ്ഞാറെക്കോട്ടയില്‍ നിന്ന് ആഘോഷപൂര്‍വം വരവേല്‍പ് നൽകി. രണ്ടുക്രെയിനുകളുടെ സഹായത്തോടെ ആദ്യം നിരത്തിവെച്ച തെങ്ങിന്‍തടി മുകളിലേക്കിറക്കി. ലോറി മാറ്റിയ ശേഷം വീണ്ടും കൊടിമരം യന്ത്രസഹായത്തോടെ ഗോപുരവാതിലിനുളളിലേക്ക്. രണ്ടുമണിക്കൂറിലേറെ നീണ്ട ശ്രമകരമായ ദൗത്യത്തിന് ശേഷമാണ് കൊടിമരം ഒരുപോറല്‍ പോലും ഏല്‍ക്കാതെ ക്ഷേത്രമതില്‍ക്കകത്ത് എത്തിച്ചത്.  ഔഷധലേപനമുള്‍പ്പടെയുള്ള ഒരുക്കല്‍ ചടങ്ങുകള്‍ ഉടന്‍ തുടങ്ങും