ksrtc-attack-t

പത്തനംതിട്ട തണ്ണിത്തോട് കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കുനേരെയുള്ള ആക്രണമണംതുടര്‍ക്കഥ. കെ.എസ്.ആര്‍.ടി.സി ജീവനക്കാരും നാട്ടുകാരും പലപ്രാവശ്യം പരാതിനല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ല. സ്വകാര്യബസ് ലോബിയാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആക്ഷേപം. ബസ്തകര്‍ത്തവര്‍ക്ക് പാര്‍ട്ടിപിന്തുണ ഉള്ളതിനാല്‍ അധികൃതര്‍ കുറ്റക്കാരെ സംരക്ഷിക്കുകയാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. ഒരു സൂപ്പര്‍ഫാസ്റ്റ്ബസ് അടക്കം കഴിഞ്ഞദിവസം രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകളാണ് തകര്‍ത്തത്. ബസ് ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

പലപ്രാവശ്യം കെ.എസ് ആര്‍.ടി.സി ബസുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. വനിതാകണ്ടക്ടര്‍ക്കെതിരെ വധഭീഷണിമുഴക്കി. എന്നിട്ടും പൊലീസിനോ, അധികൃതര്‍ക്കോകുലുക്കമില്ല. സി.പി.എം ലോക്കല്‍നേതാവിന്റെ നേതൃത്വത്തിലാണ് കെ.എസ്.ആര്‍.ടി.സി ബസുകള്‍ തകര്‍ക്കുന്നതെന്നാണ് ആരോപണം.

മുന്‍പ്  കെ.എസ്.ആര്‍.ടി.സി ബസുകള്‍ തകര്‍ത്തപ്പോള്‍ സി.പി.എം ജില്ലാഘടകം ഇടപെട്ട്കേസ് ഒതുക്കി. ജില്ലാകമ്മിറ്റിയില്‍ നിന്ന്കിട്ടുന്ന പിന്തുണയാണ്  ലോക്കല്‍നേതാവിന് ധൈര്യംപകരുന്നത്. എന്നാല്‍ പ്രദേശത്തെ സി.പി.എം പ്രവര്‍ത്തകര്‍ക്ക് ഇയാളോട് കടുത്ത എതിര്‍പ്പാണുള്ളത്.