ട്രാൻസ്ജെൻഡേഴ്സിന്റെ സാമൂഹ്യ മുന്നേറ്റത്തിന് വഴിയൊരുക്കുന്ന തുടര്‍ വിദ്യാഭ്യാസ പദ്ധതി സമന്വയക്ക് തുടക്കമായി. പത്താംതരം ,ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്സുകളിലൂടെ ട്രാന്‍സ്ജെന്‍ഡേഴ്സിനെ വിദ്യാഭ്യാസം രംഗത്ത കൈപിടിച്ചുയര്‍ത്തുന്ന പദ്ധതി മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സാക്ഷരതമിഷൻ അതോറിറ്റിയാണ് ട്രാൻസ്‌ജെൻഡേഴ്സിന്റെ തുടർപഠനത്തിനായി 'സമന്വയ'് ക്ക് തുടക്കമിട്ടിരിക്കുന്നത്. പഠനം മുടങ്ങിയ ട്രാൻസ്ജെൻഡേഴ്സിനെ സർവ്വെയിലൂടെ കണ്ടെത്തി 4,7,10, ഹയർസെക്കന്റെറി എന്നിവയുടെ തുല്യതാ തുടർപഠന ക്ലാസും പരീക്ഷയും നടപ്പാക്കുന്ന പദ്ധതിയാണ് സമന്വയ. ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ വിദ്യാഭ്യസ-തൊഴിൽ മുന്നേറ്റം സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്ന് ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു
പ്രത്യേക പരിശീലനം ലഭിച്ച അദ്ധ്യാപകരാണ് ക്ലാസെടുക്കുന്നത്. സംസ്ഥാനത്ത് നടത്തിയ സർവ്വെയിൽ 948 പേർ തുടർപഠനത്തിന് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പദ്ധതിയുടെ പ്രയോജനം എല്ലാവരും ഉള്‍ക്കൊള്ളുമെന്ന് ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ പ്രതിനിധിയായ ശ്രീക്കുട്ടി പറഞ്ഞു. കൊല്ലം ജില്ലയില്‍ അറുപതു പേര്‍ വിവിധ ക്ലാസുകളിലേക്കുള്ള തുല്യാതാ പഠനത്തിന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.