അടിസ്ഥാനസൗകര്യങ്ങളുടെ കുറവും വേണ്ടത്രജീവനക്കാരില്ലാത്തതും കാരണം റാന്നി ഫോറസ്റ്റ് ഡിവിഷനിലെ സേവനങ്ങള്‍ ജനങ്ങളില്‍ എത്തുന്നില്ലെന്ന്പരാതി. വന്യമൃഗശല്യവും കൃഷിനാശവും കണക്കിലെടുത്ത് പോരായ്മകള്‍ ഉടന്‍ പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
1058 ചതുരശ്രകിലോമീറ്ററാണ് റാന്നി ഫോറസ്റ്റ് ഡിവിഷന്റെ വിസ്തൃതി. കാരികുളം, ഗൂഡ്രിക്കല്‍, റാന്നി എന്നിറേഞ്ച് ഓഫീസുകള്‍ക്കുകീഴിലായി ഒന്‍പത് ഫോറസ്റ്റ് സ്റ്റേഷനുകളും പ്രവര്‍ത്തിക്കുന്നു. എന്നിട്ടും വേണ്ടത്ര ജീവനക്കാരില്ലെന്നാണ് പരാതി. ഇതുമൂലം വനമേഖലയിലെ പതിവ് നിരീക്ഷണങ്ങള്‍ പ്രഹസനമാകുന്നു. സ്റ്റേഷനുകളില്‍ പലതിലും ആവശ്യത്തിന് വാഹനമോ വാര്‍ത്താവിനിമയ സംവിധാനങ്ങളോ ഇല്ല.
വനമേഖലയിലുള്ള സ്റ്റേഷനുകളില്‍പ്പോലും തീയണക്കാനുള്ള സൗകര്യങ്ങള്‍കുറവ്. അതുകൊണ്ടുതന്നെ കാട്ടുതീപടര്‍ന്നാല്‍ അണയ്ക്കാന്‍ സമയമെടുക്കും. ഫോറസ്റ്റ് ഡിവിഷനില്‍ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തി ജീവനക്കാരുടെ എണ്ണംകൂട്ടണമെന്നആവശ്യം ജീവനക്കാരില്‍നിന്നുള്‍പ്പെടെ ഉയരുന്നുണ്ട്.