അസൗകര്യങ്ങള്‍ക്ക് നടുവില്‍ പത്തനംതിട്ട ആറന്‍മുള പൊലീസ് സ്റ്റേഷന്‍. കാടുമൂടിയ സ്റ്റേഷന്‍ പരിസരം ഇഴജന്തുക്കളുടെ കേന്ദ്രമായി. ഉദ്യോഗസ്ഥര്‍ക്കായുള്ള ക്വാര്‍ട്ടേഴ്സുകളും നശിച്ചു. പരാതികൾ ആരോടു പറയുമെന്ന സംശയത്തിലാണ് പൊലീസുകാർ
പൊലീസ് സ്റ്റേഷന്റെ പുറകുവശമുള്‍പ്പെടെ വനസമാനമായി. എന്നോപിടിച്ചെടുത്തവാഹനങ്ങള്‍ സ്റ്റേഷന്‍മുറ്റത്തെകാടിനുള്ളിലും.
മഴപെയ്താല്‍ ഒരുതുള്ളിവെള്ളം പുറത്തുപോകില്ല. സ്റ്റേഷന്‍റെ മേല്‍ക്കൂര തകരാറിലായതിനാല്‍ അത്രക്കുണ്ട്ചോര്‍ച്ച. ടെറസില്‍ ആല്‍ ഉള്‍പ്പെടെ വൃക്ഷതൈകള്‍ ഉയര്‍ന്നു. അപകടാവസ്ഥയിലായതിനാല്‍ പൊലീസുകാര്‍ ക്വാർട്ടേഴ്കുളിൽ നിന്നുമാറി,അടുത്തുള്ളലോഡ്ജുകളില്‍ അഭയംതേടി. പലവട്ടം പരാതിപറഞ്ഞതാണ്. ഉടന്‍ശരിയാക്കാം എന്നമറുപടിയല്ലാതെ മാറ്റങ്ങളൊന്നുംവന്നില്ലെന്ന് പൊലീസുകാര്‍ പറയുന്നു.