ടെക്നോപാർക്കിൽ ആവേശം തീർത്ത് ടെക്കികളുടെ റാമ്പ് ·ഷോ

ടെക്നോപാർക്കിൽ ആവേശം തീർത്ത് ടെക്കികളുടെ റാമ്പ് ·ഷോയും സംഗീത നിശയും. മലയാള മനോരമ എം.ഫോർ മാരി ഫെസ്റ്റിന്റെ മുന്നോടിയായിരുന്നു റാമ്പ് ഷോ. ഫെസ്റ്റിന് തുടക്കം കുറിച്ച് ഇന്ന് നടക്കുന്ന ഫാഷൻ ഷോയിൽ താരങ്ങളും പങ്കെടുക്കും. ടെക്നോപാർക്കിലെ ജീവനക്കാരായ ഇരുപത് യുവതി യുവാക്കാളാണ് റാമ്പ് ഷോയിൽ ചുവടുവച്ചത്. 

നാടൻ കൈത്തറി വേഷങ്ങളിലെത്തിയ സഹപ്രവർത്തകരെ ആവേശത്തോടെയാണ് ടെക്കികൾ സ്വീകരിച്ചത്. റാമ്പ് ഷോയ്ക്ക് പിന്നാലെ ജോബ് കുര്യന്റെ സംഗീത നിശയും ആഘോ·ഷത്തിന് മാറ്റുകൂട്ടി. 

ഗൂഡാലോചന സിനിമയിലെ താരങ്ങളായ അജു വർഗീസും വിഷ്ണവും കൂടി വേദിയിലെത്തിയപ്പോൾ ആവേശം ഇരട്ടിയായി. എം.ഫോർ മാരിയും ടെക്കികളുടെ സാംസ്കാരിക കൂട്ടായ്മയായ നടനയും സംയുക്തമായാണ് ആഘോഷം സംഘടിപ്പിച്ചത്. വെഡ്ങ് ഫെയർ ഇന്ന് വൈകിട്ട് താരദമ്പതികളായ ഷാജി കൈലാസും ആനിയും ചേർന്ന് ഉദ്ഘാടനം ചെയ്യും.