E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday November 15 2020 10:14 AM IST

Facebook
Twitter
Google Plus
Youtube

More in South

മല്ലപ്പള്ളി കുടിവെള്ള പദ്ധതിയുടെ നിര്‍മാണം പുരോഗമിക്കുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പത്തനംതിട്ട ജില്ലയിലെ രണ്ട് പഞ്ചായത്തുകള്‍ക്ക് കുടിവെള്ളം നല്‍കാനുള്ള മല്ലപ്പള്ളി കുടിവെള്ള പദ്ധതിയുടെ നിര്‍മാണം അതിവേഗം പുരോഗമിക്കുന്നു. മുപ്പത്തിരണ്ട് കോടി രൂപ ചെലവിലാണ് കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നത്. 

ആദ്യഘട്ടത്തില്‍ ലഭിച്ച എട്ടുകോടി രൂപകൊണ്ടുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. മണിമലയാറിലെ കിണറിന്‍റെ നിര്‍മാണവും ആനിക്കാട് പഞ്ചായത്തില്‍ നിര്‍മിക്കുന്ന ശുദ്ധീകരണ പ്ലാന്‍റിന്‍റെ നിര്‍മാണവുമാണ് ഇപ്പോള്‍ നടക്കുന്നത്. വിതരണ പൈപ്പുകളും രണ്ട് ഓവര്‍ഹെഡ് ടാങ്കുകളും ഇനിയുമുണ്ടാക്കണം. ഇതിനായി ഇരുപത്തിനാല് കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട‌്. ലോകബാങ്കിന്‍റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. 

നിലവില്‍ വളരെ കുറച്ചുപേര്‍ക്ക് മാത്രമേ കുടിവെള്ള കണക്‌ഷന്‍ നല്‍കിയി‌ട്ടുള്ളു. ഒരു വര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തിയാകുന്നതോടെ എല്ലാവര്‍ക്കും കുടിവെള്ളം എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. അതേസമയം ഒരോ വര്‍ഷവും മണിമലയാറ്റിലെ നീരൊഴുക്ക് കുറഞ്ഞുവരുന്നത് പദ്ധതിയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.