കാണികളെ അമ്പരപ്പിച്ച് അങ്കമാലിയില്‍ രാജ്യത്തെ ഏറ്റവും വലിയ ബൈബിള്‍ മെഗാഷോ അരങ്ങേറി. സൂര്യ കൃഷ്ണമൂര്‍ത്തി രംഗാവിഷ്കാരം നിര്‍വഹിച്ച എന്റെ രക്ഷകന് ബൈബിള്‍ മെഗാഷോ അങ്കമാലി സെന്റ് ജോസഫ്സ് ഹൈസ്കൂള്‍ ഗ്രൗണ്ടിലാണു നടക്കുന്നത്. മെഗാഷോ ചൊവ്വാഴ്ച്ച സമാപിക്കും. ക്രിസ്തുദേവന്റെ ജനനം,പരസ്യജീവിതം, പീഡാസഹനം, കുരിശുമരണം, സ്വര്‍ഗാരോഹണം തുടങ്ങിയ സംഭവങ്ങള്‍ ദൃശ്യവിസ്മയ മികവോടെ അരങ്ങിലെത്തിച്ച ഷോ ആസ്വാദകരുടെ മനം കവർന്നു. ഇരുനിലക്കെട്ടിടത്തിന്റെ ഉയരമുള്ള സെറ്റുകൾ,ആധുനിക സങ്കേതിക വിദ്യകളുടെ സഹായത്തോടെയുള്ള ശബ്ദമിശ്രണവും പ്രകാശ വിന്യാസവുമൊക്കെ കാഴ്ചക്കാർക്ക് പുത്തൻ അനുഭവമായി.
ഇരുപതു സെന്റ് സ്ഥലത്തു പതിനായിരം ചതുരശ്ര അടി വിസ്തൃതിയിലാണ് ഭാരതത്തിലെ ഏറ്റവും വലിയ ബൈബിള്‍ മെഗാഷോയുടെ വേദി ഒരുക്കിയിട്ടുള്ളത്. ചങ്ങനാശേരി സര്‍ഗക്ഷേത്ര കള്‍ച്ചറല്‍ ആന്‍ഡ് ചാരിറ്റബിള്‍ സെന്ററിനു വേണ്ടി മാര്‍ ക്രിസോസ്റ്റം ഗ്ലോബല്‍ ഫൗണ്ടേഷനും, സൂര്യ തിയേറ്ററും സഹകരിച്ചാണ് മെഗാഷോ ഒരുക്കിയിട്ടുള്ളത്.
Advertisement