mobile-dispensary

ചികിത്സ തേടി കിലോമീറ്ററുകൾ താണ്ടേണ്ടിയിരുന്ന വയനാട് പനമരത്തെ ഗ്രാമങ്ങളിലേക്ക്, ഇതാ മരുന്നും സാന്ത്വനവുമായി ഒരു വാഹനം എത്തുന്നു. പനമരം ബ്ലോക്ക് പഞ്ചായത്ത് ആരംഭിച്ച ‘സഞ്ചരിക്കുന്ന ആതുരാലയം’ പ്രദേശത്തെ വയോജനങ്ങൾക്ക് വലിയ ആശ്വാസമാകുകയാണ്. 

 

വയനാട്ടിലെ പനമരം ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന ' സഞ്ചരിക്കുന്ന ആതുരാലയം' രാവിലെ ഒരു യാത്രക്ക് തുടക്കമിടുകയാണ്. ഡോക്ടറും നഴ്സും ഫാർമസിസ്റ്റും ഡ്രൈവറുമടങ്ങുന്ന ചെറുസംഘം. ‌വെറുമൊരു യാത്രയല്ലിത്. ഒരുകൂട്ടം മനുഷ്യര്‍ക്ക് സാന്ത്വനം പകരാനുള്ള പോക്കാണ്.   മെഡിക്കല്‍ സംഘത്തിന്റ വാഹനം കാത്തിരിക്കുകയാണ് ഒരു നാട്. മുൻകൂട്ടി നിശ്ചയിച്ച സമയക്രമമനുസരിച്ച് അങ്കണവാടികളും പൊതുഇടങ്ങളും മിനി ആശുപത്രികളായി മാറുന്നു.

 

ബ്ലഡ് പ്രഷറും പ്രമേഹവും പരിശോധിക്കാൻ തുടങ്ങിയത് മുതൽ, ഡോക്ടറുടെ വിശദമായ പരിശോധനയും സൗജന്യ മരുന്നുകളും വരെ രോഗിയുടെ വീട്ടുപടിക്കലേക്ക് എത്തുന്നു.   

ആരോഗ്യ സേവനങ്ങൾ അവകാശമായി ജനങ്ങളിലേക്ക് എത്തു‌ന്നത് ആശുപത്രിയില്‍ നേരിട്ടെത്തി ചികില്‍സ തേടാന്‍ കഴിയാത്തവര്‍ക്കും ആശ്വാസമാണ്. 

നാടിന്‍റെ നോവുകളിലേക്ക് ഇഴുകിച്ചേർന്ന്, പനമരത്തിന്‍റെ ഈ വണ്ടി യാത്ര തുടരുകയാണ്. പുതിയ വഴികളിലേക്ക്, കൂടുതൽ പേരിലേക്ക്

ENGLISH SUMMARY:

Panamaram mobile clinic brings essential healthcare and free medicines directly to the doorsteps of elderly residents in Wayanad. This innovative project by the Panamaram Block Panchayat ensures that remote villagers receive timely medical attention without traveling long distances.