വയനാട് ചുരത്തിന് ബദലായുള്ള പൂഴിത്തോട് –പടിഞ്ഞാറത്തറ റോഡിന് സര്‍ക്കാര്‍ മാറിയതോടെ വീണ്ടും ജീവന്‍ വെയ്ക്കുന്നു. കോഴിക്കോട് ചക്കിട്ടപ്പാറയില്‍ വടകര എം.പിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളുടെയും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെയും യോഗം ചേര്‍ന്നു. ഈമാസം തന്നെ തിരുവനന്തപുരത്ത് മന്ത്രിമാരെ ഉള്‍പെടുത്തി പ്രത്യേക യോഗം നടക്കും. മുന്‍മുഖ്യമന്ത്രി കെ.കരുണാകരന്‍ നിര്‍മാണ ഉദ്ഘാടനം നടത്തിയ റോഡ് വയനാട്ടിലേക്കുള്ള ചുരമില്ലാത്ത പാത കൂടിയാണ്.
വയനാട് ചുരത്തിലെ കുരുക്കിന് ഏക പരിഹാരം തുരങ്കപാതയാണന്നായിരുന്നു എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നിലപാട്. നാലു പതിറ്റാണ്ടിലേറെയായി പൂഴിത്തോട് –പടിഞ്ഞാറത്തറ ബദല്‍ റോഡ് ചര്‍ച്ചയിലുണ്ട്. സര്‍ക്കാര്‍ മാറിയതോടെയാണ് പുതിയ നീക്കം. ഷാഫി പറമ്പില്‍ എംപിയുടെ സാന്നിധ്യത്തില്‍ ചക്കിട്ടപ്പാറയില്‍ ഉദ്യോഗസ്ഥരെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും യോഗം ചേര്‍ന്നു. 30 ന് മുന്‍പായി തിരുവനന്തപുരത്ത് ബന്ധപെട്ട മന്ത്രിമാരെ ഉള്‍പെടുത്തി വിശദമായ യോഗം ചേരും.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ ഏകോപിപ്പിച്ചു മുന്നോട്ടുപോയാല്‍ റോഡ് യാഥാര്‍ഥ്യമാക്കാന്‍ കഴിയുമെന്ന് യോഗം വിലയിരുത്തി. വനഭൂമി വിട്ടുകിട്ടേണ്ടതിനാല്‍ പദ്ധതിക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണം. വിശദമായ പദ്ധതി രൂപരേഖ തയാറാക്കിയാല്‍ മാത്രമേ ഈ ആവശ്യവുമായി കേന്ദ്രത്തെ സമീപിക്കാന്‍ കഴിയൂ.