സര്‍ക്കാര്‍ മാറിയെങ്കിലും വയനാട് തുരങ്കപാതയുടെ നിര്‍മാണം ഊര്‍ജിതം. ന്യൂ ഓസ്ട്രിയന്‍ ടണലിങ്ങ് രീതി പിന്തുടര്‍ന്നാണ് തുരങ്ക നിര്‍മാണം. കഴിഞ്ഞ ആഴ്ച ഉന്നതതല സംഘത്തിന്‍റെ പരിശോധനക്ക് പിന്നാലെയാണ് നിര്‍മാണം വേഗത്തിലാക്കിയത്.
കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് ആനക്കാംപൊയില്‍– കള്ളാടി –മേപ്പാടി തുരങ്ക പാത.8.73 കിലോമീറ്റര്‍ നീളമുള്ളതാണ് ട്വിന്‍ ട്യൂബ് ടണല്‍.2135 കോടി ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതി ദ്രുത ഗതിയില്‍ പുരോഗമിക്കുകയാണ്.കൂറ്റന്‍ പാറകള്‍ തുരക്കുന്നതിന് ന്യൂ ഓസ്ട്രിയന്‍ ടണലിങ്ങ് രീതിയാണ് ഉപയോഗിക്കുന്നത്.തുരങ്കത്തിലെ പാറകളുടെ തന്നെ സ്വഭാവിക കരുത്തിനെ ടണലിന്‍റെ ഘടന നിലനിര്‍ത്താന്‍ ഉപയോഗിക്കുന്നതാണ് ന്യൂ ഓസ്ട്രിയന്‍ ടണലിങ്ങ് രീതിവയനാട് ജില്ലയിലെ മേപ്പാടിയില്‍ നിന്നു തുരങ്ക നിര്‍മാണ പ്രവര്‍ത്തി തുടങ്ങിയിട്ടുണ്ട്.ഇരു ഭാഗത്തു നിന്നും ഒരെ സമയം തുരന്നു നീങ്ങുകയാണ്.തുരങ്കം ആരംഭിക്കുന്ന പ്രദേശത്തെ പാറ 7 തട്ടുകളായി തിരിച്ച് താഴേക്ക് കൊണ്ടു വന്നാണ് തുരങ്ക മുഖം രൂപപ്പെടുത്തിയിരിക്കുന്നത്.വലതു വശത്തെ തുരങ്കമാണ് ഇപ്പോള്‍ തുരക്കാന്‍ തുടങ്ങിയത്.താമസിയാതെ ഇടതു വശത്തെ തുരങ്ക നിര്‍മാണവും തുടങ്ങും.