ambalavayal-theft

TOPICS COVERED

വയനാട് അമ്പലവയൽ മഞ്ഞപ്പാറയിലെ മുസ്‌ലിം പള്ളിയിൽ വൻ മോഷണം. പള്ളി ഓഫിസിന്‍റെ പൂട്ട് പൊളിച്ച് അകത്തുകയറിയ മോഷ്ടാവ് രണ്ട് ലക്ഷത്തോളം രൂപ കവർന്നു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം.

അമ്പലവയൽ മഞ്ഞപ്പാറയിലെ മുസ്‌ലിം പള്ളിയിലാണ് കഴിഞ്ഞ ദിവസം രാത്രിയിലാണ് മോഷണം നടന്നത്. പള്ളി ഓഫിസിന്‍റെ പൂട്ട് അറുത്തുമാറ്റി മോഷ്ടാവ് അകത്ത് കടന്നു. ഓഫിസ് മുറിക്കുള്ളിലെ രണ്ട് മേശകളിലായി സൂക്ഷിച്ചിരുന്ന രണ്ട് ലക്ഷത്തോളം രൂപയാണ് നഷ്ടപ്പെട്ടത്. പണം കവർന്ന ശേഷം മുറിക്ക് പുറത്തിറങ്ങിയ ഇയാൾ, കരുതിയിരുന്ന മറ്റൊരു പൂട്ടുപയോഗിച്ച് ഓഫിസ് റൂം പൂട്ടുകയും താക്കോൽ സമീപത്ത് തന്നെ ഉപേക്ഷിക്കുകയും ചെയ്തു. രാവിലെ പള്ളിയിലെത്തിയ സെക്രട്ടറിയാണ് മോഷണവിവരം ആദ്യം അറിഞ്ഞത്. 

മോഷണം നടത്തിയ ആളുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവസ്ഥലത്ത് അമ്പലവയൽ പൊലീസും വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവും എത്തി വിശദമായ പരിശോധന നടത്തി. പ്രദേശത്തെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

ENGLISH SUMMARY:

Wayanad Mosque Theft incident occurred at a Muslim mosque in Ambalavayal, Manjappara. Thieves broke into the mosque office and stole approximately Rs 2 lakh. Police are investigating the matter using CCTV footage and forensic evidence