vadakkand

TOPICS COVERED

വയനാട്ടിലെ വടക്കനാട്. ഗ്രാമ ഭംഗിയാൽ കുളിച്ചു നിൽക്കുന്ന ഒരു സുന്ദര ഗ്രാമം. എന്നാൽ ഈ അപൂർവ ഭംഗി ഭയമായി മാറിയ കഥയാണ് ഈ ഗ്രാമത്തിന് പങ്കുവെക്കാനുള്ളത് - ഇവിടുത്തെ മനുഷ്യർക്കും. 

വടക്കനാടിൻ്റെ നെറുകയിൽ സൂര്യൻ്റെ പൊൻ കിരണങ്ങൾ. കുന്നിൻചെരുവുകളിലെ കോട മെല്ലെ പിൻവാങ്ങുന്ന സമയമാണ്. പക്ഷേ, ഈ ഭംഗിയല്ല, ഭീതിയുടെ തണുപ്പാണ് ഇവിടുത്തുകാരെ പൊതിയുന്നത്. സൊസൈറ്റിയിൽ പാൽ എത്തിക്കാനുള്ള വാഹനം എത്താറായി, അതിനായുള്ള പോക്കാണിത്. ഓരോ ഇലയനക്കത്തിലും പേടിയോടെയാണ് ഇവർ ചുറ്റും നോക്കുന്നത്. 

വടക്കനാടിൻ്റെ പ്രഭാതം തുടങ്ങുന്നത് പാൽപ്പാത്രങ്ങളുടെ സംഗീതത്തിലല്ല, മറിച്ച് നെഞ്ചിടിപ്പിൻ്റെ താളത്തിലാണ്. കർഷകർ ചോര നീരാക്കി നട്ടുപിടിപ്പിക്കുന്നതൊന്നും ഇവിടെ ലഭിക്കുകയില്ല, എല്ലാം വന്യമൃഗ ശല്യത്തിൽ ഇല്ലാതാകും.പരാതികൾക്കും പരിഭവങ്ങൾക്കുമപ്പുറം ഇവർ ചോദിക്കുന്നത് ഒന്നേയുള്ളൂ: "ഞങ്ങൾക്ക് സമാധാനമായി ഒന്ന് ഉറങ്ങണ്ടേ?. കാടിനോട് അവർക്ക് പകയില്ല, പക്ഷേ കാട് നാട്ടിലേക്ക് ഇറങ്ങിവരുമ്പോൾ സ്വന്തം മണ്ണ് ഇവർക്ക് അന്യമായി മാറുന്നു. വടക്കനാടിൻ്റെ കഥ കണ്ണീരിൻ്റെയല്ല, മറിച്ച് തകരാത്ത പോരാട്ടവീര്യത്തിൻ്റേതാണ്.

ENGLISH SUMMARY:

Vadakkanad Wayanad faces a unique challenge where its serene beauty is overshadowed by a pervasive fear due to rampant wild animal menace. Farmers in this picturesque village are struggling to protect their crops from these animals, leading to a constant state of anxiety and a fight for survival.