പ്രളയത്തിൽ തകർന്ന വയനാട് പനമരം ഇഞ്ചിമലക്കടവ് പാലം പുനർ നിർമ്മിക്കാതെ അധികൃതർ . ബാലാവകാശ കമ്മീഷന്റെ ഉത്തരവിട്ടിട്ടും പണി തുടങ്ങിയിട്ടില്ല. പാലം തകർന്നതോടെ വർഷങ്ങളായി വിദ്യാർഥികളടക്കം ഒരു ഗ്രാമം മുഴുവൻ ദുരിതത്തിൽ.
2019 ലെ കനത്ത മഴയിലാണ് വയനാട് പനമരത്തെ ഇഞ്ചിമലക്കടവ് പാലം തകരുന്നത്. ചെറുകാട്ടൂർ - പയ്യംപള്ളി പ്രദേശങ്ങളെ ഒന്നിപ്പിച്ചിരുന്ന പാലം ഇല്ലാതായതോടെ വിദ്യാർഥികൾ അടക്കം നിരവധിപേർ ദുരിതത്തിലായി. സ്കൂളിൽ പോകണമെങ്കിൽ 7 കിലോമീറ്റർ ചുറ്റി സഞ്ചരിക്കണം.
പാലം തകർന്നപ്പോൾ മന്ത്രി ഒ ആർ കേളു പലതവണയായി സ്ഥലത്ത് എത്തി നടപടി എടുക്കുമെന്ന് പറഞ്ഞിരുന്നു, എന്നാൽ പിന്നീട് യാതൊരുവിധ അനക്കവും ഉണ്ടായില്ല. സ്കൂളിൽ പോകാൻ ബുദ്ധിമുട്ടിയിരുന്ന വിദ്യാർത്ഥികൾ ബാലാവകാശ കമ്മീഷന് പരാതി നൽകി. ഉടൻതന്നെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കമ്മീഷൻ പൊതുമരാമത്ത് വകുപ്പിന് ഉത്തരവ് ഇട്ടിട്ട് മൂന്നുവർഷമായി.