വയനാട് മുത്തങ്ങ ദേശീയപാതയിലൂടെ കടന്നുപോകുന്ന വാഹന യാത്രക്കാർക്ക് വനം വകുപ്പിന്റെ മുന്നറിയിപ്പ്. ബന്ദിപ്പൂർ, മുതുമല വന്യജീവി സങ്കേതങ്ങളിൽ നിന്ന് വരുന്ന കാട്ടാനകൾ കൂട്ടത്തോടെ റോഡ് മുറിച്ച് കടക്കുന്നതുകൊണ്ട് വേഗത കുറച്ച് പോകണമെന്നാണ് നിർദേശം.

മുത്തങ്ങ എടത്തറ മുതൽ സംസ്ഥാന അതിർത്തിയായ മൂലഹള്ള വരെയുള്ള ഭാഗത്താണ് വാഹന യാത്രക്കാർക്ക് വനംവകുപ്പ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. ചൂട് കനത്തതോടെ വെള്ളവും തീറ്റയും തേടി മറ്റ് വന്യജീവി സങ്കേതങ്ങളിൽ നിന്ന് കാട്ടാനകൂട്ടം ഇവിടേക്ക് എത്തുന്നുണ്ട്. വെള്ളം തേടി ഇവ കൂട്ടത്തോടെ മുത്തങ്ങ ദേശീയപാത മുറിച്ചുകടക്കുന്നത് പകൽസമത്തും പതിവ് കാഴ്ചയാണ്. ഈ ഭാഗത്ത് വാഹനങ്ങൾ നിർത്തരുതെന്നും ശ്രദ്ധിച്ചു പോകണം എന്നുമുള്ള മുന്നറിയിപ്പാണ് വകുപ്പ് നൽകുന്നത്. 

ബന്ദിപ്പുർ, മുതുമല വന്യജീവി സങ്കേതങ്ങളിൽ നിന്നാണ് കാട്ടാനകൾ എത്തുന്നത്. കുട്ടികൾ ഉൾപ്പെടെ ഇരുപതോളം കാട്ടാനകൾ റോഡ് മുറിച്ച് കടക്കുന്നതിൻ്റെ ദൃശ്യങ്ങൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിൽ എടത്തറ മുതൽ കർണാടകയിലെ മൂലഹള്ള വരെയുളള ഭാഗങ്ങളിൽ പട്രോളിങ്ങും കാവലും വനംവകുപ്പ് ശക്തമാക്കിയിട്ടുണ്ട്.

ENGLISH SUMMARY:

The Forest Department has issued a high alert for commuters traveling on the Wayanad-Muthanga National Highway due to the frequent movement of elephant herds. Wild elephants from Bandipur and Mudumalai sanctuaries are crossing the road near the Edathara-Moolahalla stretch in search of water and fodder as summer intensifies. Authorities have strictly advised drivers to maintain low speeds and refrain from stopping vehicles to watch or photograph the animals. Following recent sightings of large herds including calves, patrolling has been intensified in the border areas to ensure the safety of both travelers and wildlife