വയനാട്ടില്‍ വീണ്ടും സൂര്യകാന്തി വസന്തം. മാനന്തവാടി നഗരത്തിലെ പഴശി പാര്‍ക്കിലാണ് സൂര്യകാന്തി പൂവിട്ട് മനോഹര കാഴ്ച ഒരുക്കുന്നത്. ഓണക്കാലത്ത് ഗുണ്ടല്‍പേട്ടിലാണ് സാധാരണ സൂര്യകാന്തി പാടങ്ങള്‍ വര്‍ണക്കാഴ്ച ഒരുക്കാറുള്ളത്. ഇപ്പോഴിതാ അതിര്‍ത്തി കടന്ന് വയനാട്ടിലും സൂര്യകാന്തി പൂത്തുലഞ്ഞ് നില്‍ക്കുന്നു.
മാനന്തവാടി നഗരമധ്യത്തിലെ പഴശി പാര്‍ക്കാണ് ഈ ആകര്‍ഷണ കേന്ദ്രം. പാര്‍ക്കില്‍ എത്തുന്നവര്‍ക്ക് പുതിയൊരു കാഴ്ച ഒരുക്കുക എന്ന ഉദ്ദേശത്തോടെ തന്നെയാണ് ഡിടിപിസി അധികൃതര്‍ ഇക്കുറി സൂര്യകാന്തി പരീക്ഷിച്ചത്.
കര്‍ണാടകയില്‍ നിന്നുള്ള ഹൈബ്രിഡ് വിത്തുകള്‍ ഉപയോഗിച്ചാണ് ഏതാണ്ട് മൂന്ന് മാസം കൊണ്ട് സൂര്യകാന്തിപ്പൂക്കള്‍ വിരിയിച്ചത്. ഓണക്കാലത്ത് ഈ കാഴ്ചകള്‍ മിസായവര്‍ക്ക് ഇവിടെ എത്തി ചെറിയൊരു സൂര്യകാന്തിപ്പാടം കണ്ട് ആസ്വദിക്കാം. പാര്‍ക്കില്‍ പുതിയ പൂക്കള്‍ പരീക്ഷിച്ച് സംഭവം കളറാക്കാനുള്ള ശ്രമത്തില്‍ തന്നെയാണ് ഡിടിപിസി.