യൂത്ത് കോൺഗ്രസിനെ പരിഹസിച്ച് വയനാട് കൽപ്പറ്റയിൽ ഡിവൈഎഫ്ഐയുടെ ഭിക്ഷാടന സമരം. ചൂരൽമല - മുണ്ടക്കൈ ഭവന നിർമാണ ഫണ്ടിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതീകാത്മക ഭിക്ഷാടനം
നാണയത്തുട്ടുകൾ ആയാലും മതി. ഭിക്ഷാപാത്രത്തിലേക്ക് ഇട്ടുകൊള്ളാനാണ് ഇവർ പറയുന്നത്. ചട്ടിയിൽ വീണ് കിട്ടുന്ന തുക യൂത്ത് കോൺഗ്രസിന് അയച്ചുകൊടുക്കും. ഫണ്ട് വിവാദത്തിൽ പെട്ട യൂത്ത് കോൺഗ്രസ് ക്യാംപിനെ പരിഹസിച്ചാണ് ഡിവൈഎഫ്ഐ തെരുവിലേക്ക് ഇറങ്ങിയത്
കൽപ്പറ്റ ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിലുള്ള ബസ് സ്റ്റോപ്പിൽ എത്തിയ ആളുകൾ ചില്ലറകൾ കുറച്ച് അധികം കൈമാറി. മണി ഓർഡറായി അയയ്കുന്ന ഈ വൻ തുക യൂത്ത് കോൺഗ്രസ് സ്വീകരിക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.