വയനാട് കാരിക്കുണ്ടിൽ രാത്രിയുടെ മറവിൽ ജനവാസമേഖലയിലെ ഹൈ മാസ്റ്റ് ലൈറ്റില്‍ സാമൂഹ്യവിരുദ്ധർ തേനീച്ചക്കൂട് സ്ഥാപിച്ച സംഭവത്തിൽ പ്രദേശവാസികൾ ഭീതിയിൽ. തേനീച്ചകളെ അടിയന്തരമായി നീക്കിയില്ലെങ്കിൽ വലിയ അപകടമുണ്ടാകുമെന്നാണ് നാട്ടുകാർ പറയുന്നത്. തേനീച്ച ഭയത്തിൽ പ്രദേശവാസികൾക്ക് വീടിനു പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണ്
ശനിയാഴ്ച രാത്രി 11 മണിക്കാണ് ആളില്ലാത്ത സമയം നോക്കി എത്തിയ രണ്ടംഗ സംഘം പൊക്ക വിളക്കിന് മുകളിൽ തേനീച്ചക്കൂട് സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം ചെറിയ തോതിൽ കണ്ടിരുന്ന തേനീച്ചകളുടെ എണ്ണം ഇന്നു നൂറുകണക്കിനാണ്. ഇതോടെ വീടിന് പുറത്തിറങ്ങാൻ പോലും പ്രദേശവാസികൾക്ക് ഭയമാണ്.
നാട്ടുകാർ പരാതിയുമായി പഞ്ചായത്തത്തിനെയും, ഫയർഫോഴ്സിനെയും സമീപിച്ചെങ്കിലും ഇതുവരെ കാര്യക്ഷമമായ ഇടപെടൽ ഉണ്ടായിട്ടില്ല.തേനീച്ചകളുടെ എണ്ണം വർധിക്കുന്നതോടെ ആരോഗ്യ-സുരക്ഷാ പ്രശ്‌നങ്ങൾക്കും ഇടയാക്കുമെന്നാണ് നാട്ടുകാരുടെ ആശങ്ക.