കോഴിക്കോട് തോട്ടുമുക്കത്ത് ക്വാറിക്കെതിരെ സമരവുമായി വയോധികയും കൊച്ചുമക്കളും. പാലത്തില്‍ ഏലിക്കുട്ടിയും പേരക്കുട്ടികളുമാണ് ചേലൂപ്പാറ ക്വാറിക്കെതിരെ സമരംതുടങ്ങിയത്. സമരത്തെ തുടര്‍ന്ന് ക്വാറിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിലച്ചു
ആറുവര്‍ഷമായി അനുഭവിക്കുന്ന ദുരിതമാണ് ഏലിക്കുട്ടിയെ ഈ സമരത്തിലേക്ക് എത്തിച്ചത്. ക്വാറിയുടെ പ്രവര്‍ത്തനം തുടങ്ങിയത് മുതല്‍ ഏലിക്കുട്ടിയുടെ വീടിന് വിള്ളല്‍ വീഴുകയും ക്വാറിയില്‍ നിന്ന് തെറിച്ചെത്തുന്ന പാറക്കഷ്ണങ്ങള്‍ വീടിന്റെ മേല്‍ക്കൂര തകര്‍ക്കുകയും ചെയ്തു. സംസ്ഥാന മനുഷ്യാവകാശ കമ്മിഷ·ന് ഉള്‍പ്പടെ പരാതിനല്കിയെങ്കിലും ഫലമുണ്ടായില്ല. ക്വാറി അധികൃതരോട് സംസാരിച്ചെങ്കിലും പ്രശ്നപരിഹാരമായില്ല. ഇതോടെയാണ് കൊച്ചുമക്കളുമായി ക്വറിയിലേക്കുള്ള വഴിയില്‍ ഏലിക്കുട്ടി കുത്തിയിരിപ്പ് തുടങ്ങി,.. സമരത്തെ തുടര്‍ന്ന് ക്വാറിയുടെ പ്രവര്‍ത്തനം നിലച്ചു. പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാകുംവരെ സമരം തുടരാനാണ് ഈ അമ്മയുടെ തീരുമാനം.
നാട്ടുകാരുടെ പരാതി വകവയ്ക്കാതെയാണ് കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി ക്വാറിക്ക് അനുമതി നല്‍കിയതെന്നും അക്ഷേപമുണ്ട്. ഏലിക്കുട്ടിയുടെ മക്കളായ ടോമിയുടേയും സാന്റിയുടേയും മക്കളാണ് സമരത്തിന് തുണയായി ഒപ്പമുള്ളത്.