ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ പാലക്കാട് നഗരത്തിൽ സിറ്റി ബസ് സർവീസിന് തുടക്കമായി. പ്രിയദർശിനി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്രയാണ്. രമേഷ് പിഷാരടി MLA ബസ് ഫ്ലാഗ് ഓഫ് ചെയ്തു. കലക്ടറ്റേറ്റിനെയും നഗരത്തിലെ വിവിധ ബസ് സ്റ്റാൻഡുകളെയും റെയിൽവേ സ്റ്റേഷനെയും ബന്ധിപ്പിച്ച് സിറ്റി ബസ് വേണമെന്ന ദീർഘകാല ആവശ്യമാണ് യാഥാർഥ്യമായത്. സിറ്റി മിനി ബസിന്‍റെ ഉദ്ഘാടനം പാലക്കാട് KSRTC ഡിപ്പോയിൽ രമേഷ് പിഷാരടി MLA നിർവഹിച്ചു. MLA വിഭാവനം ചെയ്യുന്ന 111 പദ്ധതികളിൽ ഉൾപ്പെട്ടതാണ് സിറ്റി സർവീസ്.
മെഡിക്കൽ കോളജ്, ജില്ലാ ആശുപത്രി, സിവിൽ സ്റ്റേഷൻ, ഒലവക്കോട് റെയിൽവേ സ്റ്റേഷൻ, സ്‌റ്റേഡിയം ബസ് സ്റ്റാൻഡ്, മേഴ്‌സി കോളജ് എന്നി റൂട്ടുകൾ വഴിയാണ് സർവീസ്. വൈകിട്ട് മെഡിക്കൽ കോളേജിൽ നിന്ന് മുണ്ടൂർ വഴി കോങ്ങാട് വഴിയുള്ള സർവീസും പരിഗണനയിൽ ഉണ്ട്. പ്രിയദർശിനി സർവീസാണിത്. ഒരാഴ്ചയ്ക്കകം റൂട്ട് കൃത്യമായി നിശ്ചയിക്കും. ആദ്യ സിറ്റി റൂട്ട് വിജയിച്ചാൽ കൂടുതൽ ബസുകൾ എത്തിക്കാനാണ് ശ്രമം.