പാലക്കാട് മലമ്പുഴയിൽ വീടിന് മുകളിലേക്ക് മരം വീണുണ്ടായ അപകടത്തിൽ വീട്ടമ്മയ്ക്ക് പരുക്ക്. ആനക്കല്ല് അയ്യപ്പൻപൊറ്റയിൽ ശാന്തമ്മയ്ക്കാണ് പരുക്കേറ്റത്. മരം വീഴ്ചയിൽ വീട്ടിനുള്ളിലേക്ക് ഓടും, മരത്തടിയും പതിക്കുകയായിരുന്നു. ശാന്തമ്മയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശക്തമായ കാറ്റിലാണ് മരം നിലംപൊത്തിയതെന്നും വീട് പൂര്‍ണമായും ഉപയോഗശൂന്യമായെന്നും ശാന്തമ്മയുടെ ഭര്‍ത്താവ് രാമന്‍കുട്ടി പറഞ്ഞു.