ഉല്‍സവകേരളത്തില്‍ ആനകേമന്മാര്‍ക്ക് മാത്രമല്ല ഇണക്കാളകള്‍ക്കുമുണ്ട് ആരാധകരേറെ. ആനകള്‍ക്ക് വേണ്ടി ലക്ഷകണക്കിന് പണം ചിലവാക്കുന്ന പാലക്കാടന്‍ മണ്ണില്‍ തലക്കനമുള്ള ഇണക്കാളകള്‍ക്കും ലക്ഷങ്ങള്‍ പൊടിക്കണം. ഏറ്റവും കൂടുതല്‍ കാളവേലകള്‍ നടക്കുന്ന വള്ളുവനാട്ടിലാണ് ഇണക്കാളകളോടുള്ള പ്രിയം കൂടുതല്‍.  

വള്ളുവനാടന്‍ കാളവേലകളില്‍ ഇതാ ഇവരാണ് താരങ്ങള്‍. കണയം അധോലോക രാജാവ്, വീരമംഗലം കതിരവന്‍, തൂത ബിഗ് ബി എന്നിവരെല്ലാം ഇവരിലെ സൂപ്പര്‍ താരങ്ങളും. കെട്ടിയുണ്ടാക്കുന്ന അലങ്കരിച്ച കാളകളാണ് ഇണക്കാളകള്‍. വള്ളുവനാടന്‍ ഗ്രാമീണ ഉല്‍സവങ്ങളിലെ അവിഭാജ്യഘടകം. ഈ സീസണില്‍ 30 അടി ഉയരത്തിലുള്ള കാളകള്‍ വരെ ഉല്‍സവത്തിന് എത്തിക്കും. ലക്ഷങ്ങളാണ് എക്കത്തുകയായി ചിലവിടുക. ചില കുടുംബങ്ങള്‍ വഴിപാടായും ഇണക്കാളകളെ അണിനിരത്തും. 

കാളകളുടെ ഉയരം, കണ്ണിന്‍റെ ഭംഗി, ചെവിയുടെ ആകൃതി,  നാക്ക്, മൂക്ക് എന്നിവയെല്ലാം നോക്കിയാണ് കമ്മറ്റിക്കാര്‍ ഇണക്കാളകളെ തിരഞ്ഞെടുക്കുക. വരാനിരിക്കുന്ന വേലകളില്‍ ഈ ഇണക്കാളകള്‍ കഴിഞ്ഞ‍ വര്‍ഷത്തേതിനേക്കാള്‍ മികച്ചാതായോ എന്നാകും പൂരപ്രേമികള്‍ ഉറ്റുനോക്കുക. 

ENGLISH SUMMARY:

In the festive landscape of Kerala, specifically in the Valluvanad region of Palakkad, decorated effigies known as 'Inakkala' (twin bull effigies) are as popular as elephants. Famous icons like Kanayam Adholoka Rajavu, Veeramangalam Kathiravan, and Thootha Big B are the superstars of this season. Festivals witness massive structures reaching up to 30 feet in height, with committees spending lakhs of rupees to bring the best pairs to the grounds. The selection process is rigorous, focusing on the bull's height, eye aesthetics, and ear shape. For many families, presenting these magnificent bulls is a sacred ritual, making them an indispensable part of rural temple festivals.