swimming-class

TOPICS COVERED

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നീന്തല്‍ പരിശീലനം ലക്ഷ്യമാക്കി സമഗ്ര നീന്തല്‍ സാക്ഷരത പദ്ധതി. പട്ടാമ്പി നിയോജകമണ്ഡലത്തിലെ താല്‍പര്യമുള്ള മുഴുവന്‍ ആളുകള്‍ക്കും സൗജന്യമായാണ് പരിശീലനം നല്‍കുന്നത്. മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ കുളത്തില്‍ നീന്തിക്കൊണ്ട് ഉദ്ഘാടനം ചെയ്തു

 

പുഴയിലും, കുളങ്ങളിലും, ഉള്‍പ്പെടെ മുങ്ങിമരണങ്ങള്‍ കൂടുന്ന സാഹചര്യത്തിലാണ് മുന്‍കരുതല്‍. ആഴക്കയങ്ങളില്‍ ഒരു ജീവനും പൊലിയരുതെന്ന ലക്ഷ്യത്തോടെയാണ് സമഗ്ര നീന്തല്‍ സാക്ഷരത പദ്ധതിക്ക് തുടക്കമായത്. പട്ടാമ്പി കെ‍ാടലൂർ പെരിക്കാട്ടു കുളത്തിലാണ് നീന്തല്‍ പരിശീലനം. എം.എല്‍.എ നീന്തിക്കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. 

തദ്ദേശ സ്ഥാപനങ്ങൾ, അഗ്നിശമനസേന, ട്രോമ കെയർ, സിവിൽ ഡിഫൻസ്, നീന്തൽ പരിശീലകർ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി.  ആദ്യഘട്ടത്തില്‍ കുട്ടികളാണ് കൂടുതലും പരിശീലനത്തിനെത്തുന്നത്. മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ളതിനൊപ്പം അടിയന്തര സാഹചര്യങ്ങളെ നേരിടാൻ അഗ്നിശമനസേന, ആംബുലൻസ് എന്നിവയുടെ സേവനവുമുണ്ട്. 

ENGLISH SUMMARY:

Palakkad Pattambi free swimming class