മലപ്പുറം ചേലേമ്പ്ര സ്വദേശി കോഴിശേരി ഹൗസിൽ റഫീഖിനെയാണ് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. മലയാള മനോരമ ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് നടപടി.
കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷൻ സി.ഐ അനൂപ് ജോസ്, എസ്.ഐ വി.എസ്. ഗിരീഷ്കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
സമൂഹമാധ്യമങ്ങൾ വഴി മലയാള മനോരമയുടെ വ്യാജ പതിപ്പുകൾ പ്രചരിപ്പിക്കുകയും വിൽപന നടത്തുകയും ചെയ്തുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.