കാട് കയറ്റി വിട്ടാലും കാട്ടുകൊമ്പൻ വീണ്ടും ജനവാസ മേഖലയിലേക്ക് തിരികെ എത്തുമോ എന്ന ആശങ്കയിലാണ് മലപ്പുറം കരുവാരകുണ്ടിലെ നാട്ടുകാർ. കരുവാരകുണ്ടിലേയും തുവ്വൂരിലെയും ജലവാസ മേഖലകളിൽ വ്യാപക നാശനഷ്ടം വരുത്തിയാണ് കാട്ടാനയുടെ യാത്ര. 

മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ കാടുകയറ്റിയ കാട്ടുകൊമ്പൻ നേരം പുലർന്നപ്പോൾ മറ്റൊരു സ്ഥലത്ത് തിരികെയെത്തിയതാണ് നാട്ടുകാരെയും ഉദ്യോഗസ്ഥരെയും വലയ്ക്കുന്നത്. ഒരു ഭാഗത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് അതിവേഗത്തിലാണ് ആനയുടെ യാത്ര. കാട്ടാനയെ പേടിച്ച് പുറത്തിറങ്ങാൻ ആവാത്ത സ്ഥിതിയിലാണ് നാട്ടുകാർ.

കാട്ടാന ഏത് സമയത്തും എവിടെയും പ്രതീക്ഷിക്കുന്നത് കൊണ്ട് മിക്ക വീടുകളിൽ നിന്നും കുട്ടികളെ സ്കൂളിൽ അയക്കുന്നില്ല.

കാട്ടിൽ നിന്ന് കാട്ടാന വീണ്ടും  മടങ്ങിയെത്തുന്നത് തടയാൻ വനംവകുപ്പ് എന്തെങ്കിലും  പ്രതിവിധി ഉണ്ടാക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

Villagers in Karuvarakund, Malappuram are concerned as a wild elephant, previously driven into the forest, has returned to human settlements.: