ദേശീയപാത 66 ല്‍ മലപ്പുറം കൂരിയാട് തകര്‍ന്ന ആറുവരി പാതക്ക് പകരമുള്ള വയഡക്ടിന്‍റെ നിര്‍മാണം പൂര്‍ത്തിയായി. രണ്ടായ്ചക്കകം പാലം ഗതാഗതത്തിന് തുറന്ന് കൊടുക്കും. 40 അടി ഉയരത്തില്‍ മണ്ണു നിറച്ച് നിര്‍മിച്ച ആറു വരി പാത കഴിഞ്ഞ മേയിലാണ് തകര്‍ന്നത്.
കഴിഞ്ഞ വര്‍ഷം മേയ് 19 നാണ് ദേശീയ പാത ഇങ്ങനെ തകര്‍ന്ന് വീണത്.റോഡിന്‍റെ രണ്ടു ഭാഗത്തും ഭിത്തി കെട്ടി മണ്ണ് നിറച്ച് ഉയര്‍ത്തിയതാണ് തകര്‍ച്ചക്ക് കാരണമായത്.ചെളി നിറഞ്ഞ വയല്‍ പ്രദേശത്ത് വയഡക്ടായിരുന്നു മികച്ചത്, എന്നാല്‍ കരാര്‍ കമ്പനി അത് ചെയ്തില്ല
എന്നാല്‍ ഒരു വര്‍ഷമാകുമ്പോള്‍ പഴയ പാത പൊളിച്ച് വയഡക്ട് നിര്‍മിച്ചു.കൂരിയാട് അടിപ്പാത മുതല്‍ കൂരിയാട് തോടിനു മുകളിലെ ആദ്യ പാലം വരെയുള്ള 380 മീറ്റര്‍ നീളത്തില്‍ ഇരുഭാഗത്തേക്കും മൂന്ന് വരിയുള്ള രണ്ടു ഭാഗങ്ങളായാണ് വയഡക്ട് നിര്‍മിച്ചിരിക്കുന്നത്.13 സ്പാനുകളാണുളളത്.സ്പാനുകളുടെയും നിര്‍മാണവും റോഡിലെ ടാറിങ്ങും പൂര്‍ത്തിയായി ത്യശൂര്‍ ഭാഗത്തേക്കുള്ള റോഡില്‍ പ്രവര്‍ത്തി ബാക്കിയുള്ളത് ഏതാനം മീറ്റര്‍ മാത്രമാണ്.റോഡുകള്‍ക്ക് നടുവില്‍ 10 മീറ്ററോളമുള്ള കോണ്‍ക്രീറ്റ് ഭിത്തിയുടെ പ്രവര്‍ത്തിയും ബാക്കിയുണ്ട്.തെരുവു വിളക്കുകള്‍ സ്ഥാപിച്ചു.