തദ്ദേശ തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നപ്പോഴും യു.ഡി.എഫില്‍ ഐക്യമാവാതെ മലപ്പുറം മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്തും. കഴിഞ്ഞ വര്‍ഷം മുസ്‌ലിം ലീഗിനൊപ്പമുണ്ടായിരുന്ന വെല്‍ഫെയര്‍ പാര്‍ട്ടിക്ക് ഇപ്രാവശ്യവും സീറ്റ് നല്‍കാനാണ് ധാരണ.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ലീഗ്– കോണ്‍ഗ്രസ് ഐക്യം പ്രവര്‍ത്തികമായില്ല. ഇതോടെ ലീഗിനെതിരെ ഒരു വാര്‍ഡില്‍ മാത്രം മല്‍സരിച്ച് കോണ്‍ഗ്രസ് പ്രതിഷേധം അറിയിച്ചു. ആകെയുളള 13 വാര്‍ഡുകളില്‍ ഒരെണ്ണം സിപിഎം പിടിച്ചു. ഇപ്രാവശ്യവും ലീഗ് നേതൃത്വം തീരുമാനിച്ചാല്‍ ഐക്യം സാധ്യമാണന്നാണ് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം പറയുന്നത്.