മലപ്പുറം അരീക്കോട് കുനിയിൽ ജനവാസ മേഖലയിലെ ക്വാറിയിൽ ആശുപത്രി മാലിനും തള്ളി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നിന്നുള്ള മാലിന്യമാണ് ക്വാറിയിൽ ഒഴുകിയത്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന സാഹചര്യമാണ് പ്രദേശത്ത് തുടരുന്നത്.
ടൺ കണക്കിന് മാലിന്യമാണ് ക്വാറിയിൽ തള്ളിയത്. ക്വാറിയിൽ നിന്നുള്ള മാലിന്യം കലർന്ന ജലം സമീപത്തെ വീടുകളിലേക്കും തോടുകളിലേക്കും ഒഴുകുന്നതും ആശങ്ക ഇരട്ടിയാക്കുന്നുണ്ട്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നിന്നുള്ള മാലിന്യമാണ് തള്ളിയത്.
ഇതു വഴി സ്കൂളിലേക്ക് പോകുന്ന വിദ്യാർത്ഥികളും വഴി യാത്രക്കാരും ഏറെ പ്രയാസത്തിലാണ്. ക്വാറിക്ക് സമീപം നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്നുണ്ട്. പരാതി നൽകിയിട്ടും നടപടി ഇല്ലാത്തതിന്‍റെ പേരിൽ നാട്ടുകാർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. മാലിന്യങ്ങൾ നീക്കം ചെയ്യാൻ മൊത്തം കരാർ എടുത്തവരാണ് ക്വാറിയിൽ ഒഴുക്കി രക്ഷപ്പെട്ടതെന്നാണ് സംശയം.