കാളികാവിൽ ഇന്നലെ നടന്നത് മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ കാട്ടുപന്നിവേട്ട. ആറ് പ്രഫഫഷണൽ ഷൂട്ടർമാർ തുടർച്ചയായി 24 മണിക്കൂർ വേട്ട നടത്തി നാൽപതിലധികം കാട്ടുപന്നികളെയാണ് കൊന്നത്.
കാളികാവ് പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി കൃഷി നശിപ്പിക്കുന്ന പ്രദേശങ്ങളിൽ നിന്നാണ് കാട്ടു പന്നികളെയാണ് വെടിവച്ചു കൊന്നത്. കഴിഞ്ഞ ദിവസം രാവിലെ 10 മുതൽ ഇന്ന് പുലർച്ചെ വരെ നടത്തിയ തിരച്ചിലിൽ കൊന്നത് നാൽപ്പതിൽ അധികം പന്നികളെ. മനുഷ്യവന്യജീവി സംഘർഷ ലഘൂകരണ ക്യാംപയിന്‍റെ ഭാഗമായി പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിലാണ് തിരച്ചിൽ നടത്തിയത്.
കാട്ടുപന്നികൾ വ്യാപകമായി കാർഷിക വിളകൾ നശിപ്പിക്കാൻ തുടങ്ങിയതോടെയാണ് വനം അധികൃതരുടെ അനുമതിയോടെ കർഷകക്കൂട്ടായ്മയുടെ നേതൃത്വത്തിൽ വേട്ട ശക്തമാക്കിയത്. കൃഷി നശിപ്പിക്കുന്നതിനു പുറമെ ഒട്ടേറെ കർഷകർക്കും ഇതിനകം പന്നിയാക്രമണത്തിൽ ഗുരുതര പരുക്കേറ്റിട്ടുണ്ട്. കൊന്നൊടുക്കിയ പന്നികള ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ കണക്കെടുപ്പിനും പരിശോധനക്കും ശേഷം റെയിഞ്ച് ഓഫീസ് പരിസരത്ത് കുഴിച്ചുമൂടി.