മലപ്പുറം കാളികാവിലെ നരഭോജി കടുവയെ പിടികൂടാൻ തിരച്ചിൽ ഊർജിതമാക്കി. ഇന്നലെ പലവട്ടം കടുവയെ നേരിൽ കണ്ടങ്കിലും മയക്കുടി വയ്ക്കാൻ കഴിഞ്ഞിരുന്നില്ല.വയനാട് മുള്ളന്‍കൊല്ലി കബനിഗിരിയില്‍ ഇറങ്ങിയ പുലി ആടിനെ കൊന്നു. പെരിന്തൽമണ്ണ നഗരത്തോട് ചേർന്ന് മണ്ണാർമലയിലും പുലിയിറങ്ങി. നിലമ്പൂർ നിലമ്പൂരിനടുത്ത് പുലിയുടേതിന് സമാനമായ കാൽപ്പാടുകൾ കണ്ടെത്തിയത് ആശങ്ക ഉയർത്തി.
ഓഫ് റോഡ് റൈഡേഴ്സിൻ്റെ സഹായത്തോടെ കാളികാവ് കേരള എസ്റ്റേറ്റ് പരിസരത്തെ കൂടുതൽ ഉൾപ്രദേശങ്ങളിൽ പരിശോധന നടത്താനാണ് ശ്രമം. ഇന്നലെ കടുവയെ കണ്ടെത്തിയ മദാരി എസ്റ്റേറ്റ് സമീപം കൂടുതൽ കൂടുകൾ സ്ഥാപിച്ചു. പുതുതായി 30ലേറെ ക്യാമറകളും സ്ഥാപിക്കുന്നുണ്ട്.
ഇന്നലെ പലവട്ടം കടുവയെ കണ്ടെങ്കിലും രാത്രിയായതോടെ ദൗത്യം നിർത്തിവയ്ക്കുകയായിരുന്നു.മുള്ളന്‍കൊല്ലി കബനിഗിരിയിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ പുലി ഒരു ആടിനെ കൊന്നു. മറ്റൊരു ആടിനെ പരുക്കേല്‍പ്പിച്ചു. പനച്ചിമറ്റത്തില്‍ ജോയിയുടെ വീട്ടിലെ ആട്ടിന്‍കൂടില്‍ നിന്നാണ് ആടുകളെ പിടിച്ചത്.ഈ വീട്ടിലെ മതിലില്‍ പുലി ഇരിക്കുന്ന സിസിടിവി ദൃശ്യവും പുറത്തുവന്നിരുന്നു. കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്നുള്ള നാഗര്‍ഹോള കടുവാ സങ്കേതത്തില്‍ നിന്നാണ് പുലി ഇറങ്ങുന്നതെന്നാണ് സൂചന. പെരിന്തൽമണ്ണയ്ക്ക് എടുത്ത മണ്ണാർമലയിൽ ഇന്നലെ രാത്രി ഇറങ്ങിയ പുലിയുടെ സിസിടിവിദൃശ്യങ്ങൾ പുറത്തുവന്നു. പലവട്ടം ക്യാമറയിൽ കുടുങ്ങിയ പുലിയെ പിടികൂടാത്തതിൽ പ്രതിഷേധവുമായി നാട്ടുകാർ വനം ഓഫീസ് ഉപരോധിക്കാൻ എത്തി.