nadukani

TOPICS COVERED

മലപ്പുറം നാടുകാണി ചുരം പാതയില്‍ കാട്ടാനയും കാട്ടുപോത്തും. വ്യൂ പോയിന്‍റിനു സമീപം കാട്ടാന നിലയുറപ്പിച്ചതോടെ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. ചുരമിറങ്ങി വഴിക്കടവിലൂടെ ജനവാസ കേന്ദ്രത്തിലൂടെ ഊരി ചുറ്റുന്ന കാട്ടുപോത്തും ഭീതി പരത്തുകയാണ്.

 

തിരക്കേറിയ നാടുകാണി ചുരം പാതയില്‍ കാട്ടാന നിലയുറപ്പിച്ചതോടെ ഗതാഗതം തടസപ്പെടുകയായിരുന്നു. ഇരുചക്ര വാഹനങ്ങള്‍ക്കും ചെറുവാഹനങ്ങള്‍ക്കും ഭീഷണിയായതോടെ പൊലീസും വനം ഉദ്യോഗസ്ഥരുമെത്തി നിയന്ത്രിച്ചാണ് വാഹനങ്ങള്‍ കടത്തി വിട്ടത്. 

ഏറെ സമയത്തിനു ശേഷമാണ് ചുരത്തില്‍ നിന്ന് കാട്ടാന പിന്‍വാങ്ങിയത്. ഇന്നലെ വൈകിട്ട് ചുരം പാതയില്‍ ഇറങ്ങിയ കാട്ടുപോത്ത് നേരം വെളുത്തപ്പോള്‍ വഴിക്കടവിലെ ജനവാസ മേഖലയിലെത്തി. ഒട്ടേറെ വീടുകളുളള ഭാഗങ്ങളിലാണ് തമ്പടിച്ചത്. കാട്ടുപോത്തിനെ വനമേഖലയിലേക്ക് മടക്കി അയക്കാനുളള ശ്രമം പുരോഗമിക്കുകയാണ്. ചാലിയാര്‍ മുറിച്ചു കടന്ന് മുണ്ടേരി ഫാമിലെത്തിയ കാട്ടാനക്കൂട്ടത്തെ കാട്ടിലേക്ക് തിരികെ കയറ്റിയതും ഏറെ പരിശ്രമത്തിനു ശേഷമാണ്.

ENGLISH SUMMARY:

Wildelephant and wild buffalo on the malappuram nadukani pass road.