ക്യാന്‍സറിന് പ്രത്യേക ഒപി ഒരുക്കി മലപ്പുറം വണ്ടൂരിലുള്ള ഗവൺമെന്‍റ് ഹോമിയോപ്പതി സെന്‍റര്‍. നാലു വനിതാ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ആഴ്ച്ചയില്‍ രണ്ടു ദിവസമായിരിക്കും ഒ പി പ്രവര്‍ത്തിക്കുക.
കാൻസർ ചികിത്സ ലക്ഷ്യം വെച്ചുള്ള സംസ്ഥാനത്തെ ഹോമിയോ വകുപ്പിന്‍റെ ഏക ആശുപത്രിയായ് മാറുകയാണ് വണ്ടൂര്‍ ഗവണ്‍മെന്‍റ് ഹോമിയോപ്പതി സെന്‍റെര്‍. സ്വന്തമായി ആശുപത്രി കെട്ടിടം നിര്‍മിച്ചതിന്‍റെ ഏഴാം വാര്‍ഷികത്തിലാണ് നാലു വനിത ഡോക്ടർമാരെ ഉൾപ്പെടുത്തി ക്യാൻസർ സ്ത്രീ രോഗ വിഭാഗം പുതുതായി ആരംഭിച്ചത്. ഗൈനക്കോളജിക്കൽ O P യുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എം കെ റഫീക്ക നിർവഹിച്ചു.
ഗർഭാശയ കാൻസർ, അണ്ഡാശയ കാൻസർ മുതലായവയാണ് അധികം പേരിലും കണ്ടുവരുന്നത്. രോഗികളെ ചികിത്സിക്കുന്നതിനോടൊപ്പം, ഗവേഷണവും ഇവർ ലക്ഷ്യമിടുന്നുണ്ട്.