karipoor-building-permitt

കരിപ്പൂർ വിമാനത്താവള വികസനത്തിന്‍റെ പേരിൽ പരിസരവാസികൾക്ക് കെട്ടിട നിർമാണത്തിന് എൻഒസി നൽകാതിരിക്കുന്ന എയര്‍പോര്‍ട്ട്  അതോറിറ്റിയുടെ നടപടിക്കെതിരെ നാട്ടുകാര്‍. എം.പിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ എയര്‍പോര്‍ട്ട് അതോറിറ്റി അധികൃതരും കലക്ടറുമായി കൂടികാഴ്ച നടത്തി. പ്രശ്നത്തിന് ഉടന്‍ പരിഹാരം കാണുമെന്ന് കലക്ടര്‍ ഉറപ്പ് നല്‍കിയെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍ എം പി പറഞ്ഞു. 

ലൈഫ്മിഷന്‍ പദ്ധതിവഴി പണം അനുവദിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കൊണ്ടോട്ടിയിലെ മുപ്പതിലധികം കുടുംബങ്ങള്‍ക്ക് വീടൊരുക്കാനായില്ല. വീട് കെട്ടിപ്പൊക്കണമെങ്കില്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ അനുമതിവേണം. എന്നാല്‍ വിമാനം ലാന്‍റ് ചെയ്യുന്ന പ്രദേശങ്ങളില്‍ വീട് നിര്‍മിക്കാന്‍  അനുവദിക്കില്ലെന്നായിരുന്നു എയര്‍ പോര്‍ട്ട് അതോറിറ്റിയുടെ വാദം. പലര്‍ക്കും തലമുറകള്‍ക്ക് മുന്‍പ് പതിച്ചു കിട്ടിയ ഭൂമിയാമിത്. തറ കെട്ടിയവരടക്കം പ്രതിസന്ധിയിലായതോടെയാണ് ജനപ്രതിനിധികള്‍ കലക്ടറുമായി കൂടികാഴ്ച്ച നടത്തിയത്. 

റോഡ് വികസനം പുരോഗമിക്കുമ്പോൾ ക്രോസ് റോഡ് ഇല്ലാതാകും. അതിനു പകരം പ്രഖ്യാപിച്ച പുതിയ റോഡ് ഉടൻ യാഥാർഥ്യമാക്കുക, വിമാനത്താവളത്തിലെ മാലിന്യപ്രശ്ന‌ം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗത്തിൽ ചര്‍ച്ചയായി. 

 
ENGLISH SUMMARY:

Locals are against the airport authority's action of not issuing NOC for building construction in the name of Karipur airport development