ഫുട്ബോളിന്‍റെ നാടായ മലപ്പുറം ബാഡ്മിന്‍റണ്‍ ആവേശത്തില്‍. നാലു ദിവസമായി നടന്നു വന്ന സംസ്ഥാന സബ് ജൂനിയര്‍ ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റില്‍ 250ല്‍ അധികം കുട്ടി താരങ്ങളാണ് പങ്കെടുക്കാനെത്തിയത്.
കാല്‍പന്ത് മാത്രമല്ല, ബാഡ്മിന്‍റണേയും സെവന്‍സിന്‍റെ നാട് നെഞ്ചേറ്റുമെന്നാണ് മലപ്പുറത്ത് തെളിയിച്ചത്. അണ്ടര്‍ 11, അണ്ടര്‍ 13 വിഭാഗങ്ങളിലുളള സംസ്ഥാന സബ് ജൂനിയര്‍ ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റിനാണ് വേദിയായത്.
അണ്ടർ 11 വിഭാഗത്തിൽ ആരോൺ ജോസ്‌ലിൻ, സി.പി.ദക്ഷിണ എന്നിവരും അണ്ടർ 13 വിഭാഗത്തിൽ ആർ.കെ.ഓംകാർ, അലക്സിയ എൽസ അലക്സാണ്ടർ എന്നിവര്‍ ജേതാക്കളായി. അണ്ടര്‍ 11 ഡബിൾസ് കിരീടം അശ്വജിത് ജയകുമാര്‍, എ.കെ.സരിൻ ബിൻ ഷജീർ എന്നിവരും അഹാന കൃഷ്ണ– ജുവാന ജോയ് എന്നിവരും നേടി. കെ.അഥർവ് രാജേഷ്– ഷിജോ ശ്രീശ്വർ, അഫ്രീൻ ഖാത്തൂൻ – സജ്ഞന നകുലൻ എന്നിവർക്കാണു അണ്ടർ 13 ഡബിൾസ് കിരീടം.വിജയികൾക്ക് ദേശീയ ടൂർണമെന്റിൽ കേരളത്തെ പ്രതിനിധീകരിക്കാൻ യോഗ്യത ലഭിച്ചു.