TAGS

ഉത്തരമലബാറില്‍ ഇത് തെയ്യക്കാലമാണ്. തെയ്യങ്ങളില്‍ ഏറെ കാഴ്ചക്കാരുള്ളത് ഏതിനെന്ന് ചോദിച്ചാല്‍ ഉത്തരങ്ങളേറെയുണ്ട്. അതിലൊന്നാണ് കണ്ടനാര്‍ കേളന്‍. വലിയ ഐതിഹ്യം തന്നെയുണ്ട് കണ്ടനാര്‍ കേളന്‍ തെയ്യത്തിന് പിന്നില്‍. അഗ്നിപ്രവേശനം കൊണ്ട് തെയ്യപ്രേമികളെ ഉദ്വേഗഭരിതമാക്കും കണ്ടനാര്‍ കേളന്‍.

സമയമിത് പുലര്‍ച്ചെ നാലുമണി.. കണ്ണപുരം പൂക്കോട്ടി തറവാട് തൊണ്ടച്ചൻ ക്ഷേത്രത്തില്‍ കണ്ടനാര്‍ കേളന്‍ ഇറങ്ങുകയായി. ഓലച്ചൂട്ടുകൾ കൂട്ടിയിട്ട് കത്തിച്ചുണ്ടാകുന്ന തീയിലേക്ക് ഓടിയെത്തും കണ്ടനാർ കേളൻ. നെഞ്ചില്‍ രണ്ട് നാഗങ്ങള്‍.

മേലേടത്ത് ചക്കിയമ്മയുടെ അരുമ പുത്രന്‍ കേളന്‍. കൃഷിയില്‍ നൂറുമേനി വിളയിച്ച കേളനോട് അമ്മ പറഞ്ഞു വയനാട്ടില്‍ കാടുതെളിച്ച് കൃഷിയിറക്കാന്‍.. കള്ളുമോന്തി വയനാട്ടിലെത്തിയ കേളന്‍ പൂമ്പുനം എന്നറിയപ്പെട്ട നാല് കാടുകള്‍ വെട്ടത്തെളിച്ച് തീയിട്ടു.. ആളുന്ന തീയിലൂടെ കേളന്‍ ചാടിരസിച്ചു. മൂന്ന് കാടുകളുടെ തീകൂമ്പാരത്തില്‍ ചാടിയ കേളന് നാലാമത്തേതില്‍ പിഴച്ചു. പുറത്തുകടക്കാനായില്ല. രക്ഷയ്ക്ക് നെല്ലിമരത്തില്‍ ചാടിക്കയറി.. അതിലെ  കാളിയെന്നും കരാളിയെന്നും പേരുള്ള രണ്ട് നാഗങ്ങള്‍ കേളന്‍റെ നെഞ്ചില്‍ വലത്തും ഇടത്തും ആഞ്ഞുകൊത്തി. തുടര്‍ന്ന് കേളനും നാഗങ്ങളും തീയിലേക്ക് പതിച്ചു,. നായാട്ടുകഴിഞ്ഞ് അതുവഴി വന്ന വയനാട്ട് കുലവൻ കേളനെയും നെഞ്ചിലെ നാഗങ്ങളെയും കണ്ട് പുറംകാലുകൊണ്ട് ചാരത്തില്‍ ആഞ്ഞുചവിട്ടി. അവിടെ കേളൻ ദൈവക്കരുവായി പുനർജ്ജനിച്ചുവെന്നാണ് ഐതിഹ്യം..

ENGLISH SUMMARY:

Kandanar Kelan Theyyam is a thrilling ritual art form in North Malabar known for its spectacular fire-walking tradition and rich mythological background. The sacred performance depicts the tragic yet divine legend of Kelan and his fiery transformation into a deity.