TAGS

മലയാള മനോരമയുടെ സഹകരണത്തോടെ പ്രമുഖ ഫുട്‌വെയർ ബ്രാൻഡായ വാക്കറൂ കോഴിക്കോട് ബീച്ചിൽ നടത്തിയ വോക്കത്തണിൽ ആറായിരത്തോളം പേർ പങ്കെടുത്തു. ആരോഗ്യകരമായ ജീവിത ശൈലിയെന്ന സന്ദേശമുയർത്തിയായിരുന്നു വോക്കത്തൺ . 

കോഴിക്കോടൻ ബീച്ചിൽ നടക്കാൻ കൊതിച്ചെത്തിയ ആയിരങ്ങൾ. പ്രായഭേദമന്യേ , ഒരേ മനസ്സോടെ അവർ നടന്നു തുടങ്ങിയപ്പോൾ എണ്ണം 6000 കടന്നു.  10 കിലോമീറ്റർ, 5 കിലോമീറ്റർ വിഭാഗങ്ങളിലായിരുന്നു വാക്കത്തൺ സിറ്റി പൊലീസ് കമ്മിഷണർ എ. ഷൗക്കത്തലി യും മേയർ ഒ. സദാശിവനും ചേർന്ന് വോക്കത്തൺ  ഫ്ലാഗ് ഓഫ് ചെയ്തു

വോക്കത്തണിലൂടെ സമാഹരിച്ച 100000 രൂപ  ചലന പരിമിതിയുള്ള കുട്ടികൾക്കായി നിർമിക്കുന്ന അത്യാധുനിക സെൻസറി പാർക്കിന്റെ നിർമ്മാണത്തിനായി അഡ്വക്കേറ്റ് കെ ജയന്ത് എംഎൽഎ കൈമാറി  ആരോഗ്യത്തിനും സാമൂഹിക ഉത്തരവാദിത്തത്തിനും ഒരു പോലെ പ്രധാന്യം നൽകിയ വോക്കത്തണിൽ നടി നേഹ സക്സേന ഉൾപ്പെടെ നിരവധി പ്രമുഖരും പങ്കാളികളായി.

ENGLISH SUMMARY:

The Walkaroo walkathon, held in collaboration with Malayala Manorama Online News on Kozhikode beach, saw an impressive participation of around six thousand people. This event promoted a healthy lifestyle while also raising funds for a sensory park for children with mobility issues.