TAGS

കോഴിക്കോട് പാളയം  പച്ചക്കറി മാര്‍ക്കറ്റ് കല്ലുത്താന്‍ കടവിലെ  പുതിയ കെട്ടിടത്തിലേക്ക്   മാറ്റുന്നത് സംബന്ധിച്ച്  ഇന്ന് സര്‍വകക്ഷിയോഗം ചേരാനിരിക്കെ  കെട്ടിടം നിര്‍മിച്ച കരാറുകാരനും പ്രതിസന്ധിയിലാണ്. നൂറുകോടിയോളം രൂപ ഇതിനകം ചെലവായെന്നും ഇനിയും തുറക്കാന്‍ കോര്‍പറേഷന്‍ തയാറാകുന്നില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും കാ‍ഡ്ഗോ എംഡി അലി പറയുന്നു.  

2009ല്‍  എം ഭാസ്കരന്‍ മേയര്‍ ആയിരിക്കുമ്പോഴാണ് കല്ലുത്താന്‍കടവില്‍ പുതിയ മാര്‍ക്കറ്റ് കെട്ടിടം പണിയാന്‍  കാഡ്ഗോ എന്ന കമ്പനിയുമായി കോര്‍പറേഷന്‍ കരാറൊപ്പിട്ടത്.ആറേ്ക്കറോളം സ്ഥലത്തായിരുന്നു നിര്‍മാണം. 46 കോടി രൂപ ചെലവ് പ്രതീക്ഷിച്ച്  തുടങ്ങിയ  പദ്ധതിക്ക് 100 കോടിയോളം രൂപ ഇതിനകം ചെലവായതായി കരാറുകാരന്‍ പറയുന്നു. പദ്ധതി പ്രദേശത്തുണ്ടായിരുന്ന മുഴുവന്‍പേരേയും കരാറിന്റ ഭാഗമായി മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നു. 

ഭൂമി സംബന്ധിച്ച് തര്‍ക്കങ്ങള്‍ നിലനിന്നത് കാരണം  2020ലാണ്  മാര്‍ക്കറ്റ് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്.  ഉദ്ഘാടനം നടന്നത് പിന്നെയും അഞ്ചുവര്‍ഷം കഴിഞ്ഞ്.താഴത്തെ നിലയില്‍ മാത്രം 300 ലധികം കടമുറികളുണ്ട്. 35 വര്‍ഷത്തേക്ക് കരാര്‍ പ്രകാരം കെട്ടിടത്തിന്‍െ വാടക പിരിക്കാനുള്ള അവകാശം കമ്പനിക്കുണ്ട്.  16 വര്‍ഷമായി ഇതിന് പിന്നില്‍ നടക്കുകയാണെന്നും കെട്ടിടം തുറക്കാന്‍ ഇനിയും  വൈകിയാല്‍ മുന്നോട്ടുപോക്ക് എളുപ്പമാകില്ലെന്നും  കരാറുകാരന്‍  പ്രശ്ന പരിഹാരത്തിനായി  മുഖ്യമന്ത്രിയെ ഉള്‍പ്പെടെ സമീപിച്ചിട്ടുണ്ടെന്നും കോര്‍പറേഷന്‍ വിളിച്ച സര്‍വകക്ഷിയോഗത്തില്‍ പ്രതീക്ഷയുണ്ടെന്നും അലി പറയുന്നു. 

ENGLISH SUMMARY:

The new market building in Kozhikode's Palayam, Kalluthan Kadav area is facing delays in opening, causing a crisis for the contractor who has already invested nearly 100 crore rupees. A meeting of all parties is scheduled today to discuss the relocation, with the contractor threatening legal action if the corporation does not allow the market to open soon.