ജെന്‍സിയെ വെല്ലുന്ന റാംപ് വോക്കുമായി 60 വയസുപിന്നിട്ടവരുടെ ഓണം ഫാഷന്‍ ഷോ. മലയാള മനോരമയുടെ കോഴിക്കോട് യൂണിറ്റ് നടത്തിയ ഫാഷന്‍ ഷോയിലാണ് പ്രായം വെറും നമ്പര്‍ മാത്രമാണെന്ന് തെളിഞ്ഞത്. കേരള ശ്രീമാന്‍, ശ്രീമതി, കേരള കുടുംബം എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്.
60 ഒരു പ്രായമാണോ. അല്ലേയല്ല. ഇതാണ് സ്വീറ്റ് സിക്സ്റ്റി. കേരള തനിമയുള്ള വസ്ത്രങ്ങളിഞ്ഞാണ് ഭൂരിഭാഗം പേരും റാംപിലെത്തിയത്. പ്രായം തളര്‍ത്താത്ത ആവേശവുമായി 88 കാരി മേരി തോമസ് ആണ് റാംപിലെത്തിയ ഏറ്റവും പ്രായം കൂടിയ വ്യക്തി. 60 വയസുകഴിഞ്ഞവര്‍ക്കായാണ് ഫാഷന്‍ഷോ സംഘടിപ്പിച്ചത്. പോയകാലത്തിന്‍റെ ഓര്‍മകളിലേക്ക് കൂടിയാണ് മിക്കവരും ചുവടുവെച്ചത്. ഒപ്പം ആദ്യ അനുഭവം തന്നെ കളറായതിന്‍റെ സന്തോഷം വേറെയും. മക്കള്‍ക്കും കൊച്ചുമക്കള്‍ക്കൊപ്പം കേരള കുടുംബം വിഭാഗത്തിലും പലരും മത്സരിക്കാനെത്തി. കൈ നിറയെ സമ്മാനങ്ങളുമായാണ് എല്ലാവരും മടങ്ങിയത്.