കോഴിക്കോട് കട്ടിപ്പാറ കാക്കണ‍‍‍ഞ്ചരി ഉന്നതിയിലെ ദുരിതം നേരിട്ട് കണ്ട് മനസിലാക്കുമെന്ന് പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി. ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് തേടിയതായും പുനരധിവാസം ഉടന്‍ സാധ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. ഉന്നതിയിലെ ദുരിതാവസ്ഥ സംബന്ധിച്ച മനോരമ ന്യൂസ് വാര്‍ത്തയിലാണ് മന്ത്രിയുടെ ഇടപെടല്‍.

പ്രാഥമിക ക്യത്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും സൗകര്യമില്ലാത്ത ഒരിടം. അടച്ചുറപ്പുളള വീടുകള്‍ ഇല്ല, വാഹനങ്ങൾ എത്താൻ വഴിയും ഇല്ല. പ്രഖ്യാപിച്ച പുനരധിവാസ പദ്ധതിയാകട്ടെ നിലച്ചു. ഇതാണ് കാക്കണഞ്ചേരി ഉന്നതിയിലെ അവസ്ഥ. ഇവരും മനുഷ്യരാണ് ക്യാംപയിനിലൂടെ മനോരമ ന്യൂസാണ് ഇവരുടെ ദുരിതം സമൂഹത്തിന്റ ശ്രദ്ധയിലെത്തിച്ചത്. 

​ഇവരെ പുനരധിവസിപ്പിക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. മനോരമ ന്യൂസ് വാര്‍ത്തയ്ക്ക് പിന്നാലെ അസിസ്റ്റന്റ്  കളക്ടര്‍ മാളവിക ജിനായര്‍ കഴിഞ്ഞ ദിവസം ഉന്നതി സന്ദര്‍ശിച്ചിരുന്നു. ​8 കുടുംബങ്ങളിലായി 24 പേരാണ് ഇവിടെ ദുരിത ജീവിതം നയിക്കുന്നത്.

ENGLISH SUMMARY:

Malayala Manorama Online News reported on the plight of residents in Kakkanchery Unnathi, leading to intervention from the backward welfare minister. The minister has promised immediate rehabilitation for the 8 families facing severe hardships.